ഷവോമിയുടെ MiA1 ഉപഭോതാക്കൾക്ക് ഇപ്പോൾ ഒരു സന്തോഷവാർത്ത .പുതിയ അപ്പ്‌ഡേഷനുകൾ ഉടൻ ഈ സ്മാർട്ട് ഫോണുകളിൽ ലഭിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈ ആണ് ഇനി Mi A1 ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .Android 9.0 Pie MiA 2 ഉപഭോതാക്കൾക്ക് അപ്പ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് . 1074MB ആണ് ഇതിന്റെ സൈസ് വരുന്നത് .എന്നാൽ ഈ വർഷം ആദ്യം Mi a1 ഉപഭോതാക്കൾക്ക് ആൻഡ്രോയിഡിന്റെ ഓറിയോ അപ്പ്‌ഡേഷനുകൾ ലഭിച്ചിരുന്നു .
അപ്പ്‌ഡേഷനുകൾ ലഭിച്ചതിനു പിന്നാലെ സ്മാർട്ട് ഫോണുകളിൽ പ്രശ്നങ്ങൾ കണ്ടിരുന്നു .ചില ഉപഭോതാക്കളുടെ ബാറ്ററിയിൽ പ്രശം ,ചില ഉപഭോതാക്കളുടെ ഫോൺ ഹാങ്ങ് ആകുന്നു എന്നൊക്കെ ഒരുപാടു പരാതികൾ ലഭിച്ചിരുന്നു .എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അവർ ഉടൻ തന്നെ പരിഹരിച്ചിരുന്നു .5.5 ഫുൾ HD ഡിസ്‌പ്ലേയാണുള്ളത് .1080 x 1920 പിക്സൽ റെസലൂഷൻ ആണുള്ളത് .
Qualcomm MSM8953 Snapdragon 625 പ്രൊസസർ കൂടാതെ Android 7.1.2 (Nougat) ഓ എസ് എന്നിവയിലാണ് പ്രവർത്തനം .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ ഡ്യൂവൽ ക്യാമെറായാണ് .12 +12 മെഗാപിക്സലിന്റെ ക്യാമെറായാണ് ഇതിനുള്ളത് .5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .
3080mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാവുന്നതാണ് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഇതിന്റെ വിലവരുന്നത് 13,399 രൂപയാണ് .കഴിഞ്ഞ വർഷം ഷവോമിയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഒരു സ്മാർട്ട് ഫോൺ കൂടിയാണ് ഷവോമിയുടെ Mi A1 എന്ന മോഡൽ .ഇപ്പോൾ ഷവോമിയുടെ Mi A2 സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നു .