Miയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Mi9 എന്ന മോഡലുകൾ .കഴിഞ്ഞ ദിവസ്സം ഈ സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ പുറത്തിറക്കി .ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് .48 +12 +16 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .മൂന്നു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഷവോമിയുടെ റെഡ്മി നോട്ട് 7 എന്ന സ്മാർട്ട് ഫോണുകളും അടുത്ത ആഴ്ചയിൽ ഇന്ത്യൻ വിപണിയിൽ എത്തുന്നുണ്ട് . Mi 9 ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .
6.39 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080×2340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .മൂന്നു വേരിയന്റുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത് .6 ജിബിയുടെ റാംമ്മിൽ 12 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ & 8 ജിബിയുടെ റാംമ്മിൽ 128ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ അവസാനമായി 12 ജിബിയുടെ റാംവേരിയന്റുകൾ വരെ ഉണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് ഒപ്പം തന്നെ ഷവോമിയുടെ Mi9 SE എന്ന സ്മാർട്ട് ഫോണുകളും പുറത്തിറക്കിയിരിക്കുന്നു .MI 9 സ്മാർട്ട് ഫോണുകളുടെ കുറഞ്ഞ വേരിയന്റുകളാണ് ഇത് .
ട്രിപ്പിൾ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .48 മെഗാപിക്സലിന്റെ + 12 മെഗാപിക്സലിന്റെ + 16 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .സ്നാപ്പ്ഡ്രാഗന്റെ ഏറ്റവും പുതിയ 855 പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ pie ൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .പെർഫോമൻസിന്റെ കാര്യത്തിലും ഇതിന്റെ പ്രോസസറുകൾ മികച്ചു തന്നെയാണ് നില്കുന്നത് .173.00 ഗ്രാം ഭാരമാണ് Mi9 മോഡലുകൾക്കുള്ളത് .
3300mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് മറ്റു ചില സവിശേഷതകളും നൽകിയിരിക്കുന്നു .അതിൽ എടുത്തു പറയേണ്ടത് സൺ ലൈറ്റ് മോഡ് 2.0 കൂടാതെ റീഡിങ് മോഡ് 2.0 എന്നിവയാണ് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ ഏകദേശവിലയെക്കുറിച്ചു പറയുകയാണെങ്കിൽ 32000 രൂപമുതൽ 42000 രൂപവരെയാണ് വരുന്നത് .ഗ്രേ ,ബ്ലൂ ,പർപ്പിൾ എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഉടൻ തന്നെ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും എത്തുന്നതാണ് .