ഷവോമിയുടെ Mi 8 SE ലോകവിപണിയിൽ നാളെ എത്തുന്നു

ഷവോമിയുടെ Mi 8 SE  ലോകവിപണിയിൽ നാളെ എത്തുന്നു
HIGHLIGHTS

ചൈനയിലെ ഓൺലൈൻ ഷോപ്പുകളിൽ നാളെ

 

ഷവോമി കഴിഞ്ഞയിടയ്ക്ക് പുറത്തിറക്കിയ രണ്ടു മോഡലുകൾ ആയിരുന്നു Mi 8 കൂടാതെ Mi 8 SE.ജൂൺ 15നു ഈ സ്മാർട്ട് ഫോണുകൾ ചൈനയിലെ ഓൺലൈൻ ഷോപ്പുകളിൽ എത്തുന്നു .കൂടാതെ ഉടൻ തന്നെ ഇന്ത്യൻ ഓൺലൈൻ ഷോപ്പുകളിലും എത്തുമെന്നാണ് സൂചനകൾ .ഷവോമിയുടെ SE സ്മാർട്ട് ഫോണുകൾ 20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളാണ് .ഇതിന്റെ ചൈന വിപണിയിലെ വില CNY 1,799 ആണ് .അതായത് ഇന്ത്യൻ വിപണിയിൽ 19000 രൂപയ്ക്ക് അടുത്തുവരും .ഈ സ്മാർട്ട് ഫോണുകളുടെ കൂടുതൽ സവിശേഷതകൾ മനസ്സിലാക്കാം .

6.21 FHD പ്ലസ്  ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറക്കിയിരിക്കുന്നത് . 1080 *2248 സ്ക്രീൻ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .Qualcomm Snapdragon 845 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്.കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .3ഡി ഫേസ് അൺലോക്കിങ് ഇതിന്റെ മറ്റൊരു സവിശേഷതയാണ് .

12 MP + 12മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനു നൽകിയിരിക്കുന്നത് .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജിൽ മറ്റൊരു സ്പെഷ്യൽ എഡിഷനും പുറത്തിറങ്ങുന്നുണ്ട് .എക്സ്പ്ലോറെർ എഡിഷൻ എന്നാണ് ഇതിന്റെ പേര്.

ഷവോമിയുടെ മറ്റൊരു പുതിയ മോഡലാണ്  Mi 8 Se .5.88 ഇഞ്ചിന്റെ അമലോഡ് ഡിസ്പ്ലയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .1080×2244 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .18.7:9 ഡിസ്പ്ലേ റെഷിയോയിലാണ് ഡിസ്പ്ലേ പുറത്തിറങ്ങിയിരിക്കുന്നത് .Qualcomm SDM710 Snapdragon 710 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .Snapdragon 710 ൽ പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ ആണ്  Mi 8 Se .

ജൂൺ 15 മുതൽ ഈ മോഡലുകൾ ഓൺലൈൻ ഷോപ്പുകളിൽ എത്തുന്നു .mi8 Se മോഡലുകൾ രണ്ടു വേരിയന്റുകളിലാണ് പുറത്തിറങ്ങുന്നത് .4ജിബിയുടെ റാംമ്മിലും കൂടാതെ 6 ജിബിയുടെ റാംമ്മിലും .20000 രൂപ മുതൽ 22000 (CNY 
 1,999)  രൂപവരെയാണ് ഇതിനു ചൈന വിപണിയിൽ വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo