3D ഫേസ് അൺലോക്കിങ് സിസ്റ്റത്തോടെ പുതിയ Mi8 കൂടാതെ Mi 8 SE മോഡലുകൾ പുറത്തിറക്കി

3D ഫേസ് അൺലോക്കിങ് സിസ്റ്റത്തോടെ  പുതിയ Mi8 കൂടാതെ Mi 8 SE മോഡലുകൾ പുറത്തിറക്കി
HIGHLIGHTS

20 മെഗാപിക്സലിന്റെ ക്യാമറയിൽ വീണ്ടും ഷവോമി സ്മാർട്ട് ഫോണുകൾ

 

 

കഴിഞ്ഞ ദിവസ്സം ഷവോമി അവരുടെ പുതിയ കുറച്ചു മോഡലുകൾ പുറത്തിറക്കുകയുണ്ടായി .ഷവോമിയുടെ Mi 8 കൂടാതെ Mi8 ന്റെ തന്നെ ഒരു സ്പെഷ്യൽ എഡിഷൻ & Mi 8 Se എന്നി മോഡലുകൾ ചൈന വിപണിയിൽ പുറത്തിറക്കി .ഒറ്റവാക്കിൽ പറയുകയാണെങ്കിൽ ശെരിക്കും ഷവോമി ഞെട്ടിച്ചുകളഞ്ഞു .

ഇതിന്റെ സവിശേഷതകളിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ 3D ഫേസ് അൺലോക്കിങ് സിസ്റ്റമാണ് .  നിലവിൽ 20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളിൽ ഷവോമിയുടെ ഈ സ്മാർട്ട് ഫോണുകൾ മുൻപന്തിയിൽ തന്നെയെത്തും .ഇതിന്റെ പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .

ഷവോമിയുടെ Mi 8 

 6.21 FHD പ്ലസ്  ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറക്കിയിരിക്കുന്നത് . 1080 *2248 സ്ക്രീൻ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .Qualcomm Snapdragon 845 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്.കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .3ഡി ഫേസ് അൺലോക്കിങ് ഇതിന്റെ മറ്റൊരു സവിശേഷതയാണ് .

12 MP + 12മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനു നൽകിയിരിക്കുന്നത് .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജിൽ മറ്റൊരു സ്പെഷ്യൽ എഡിഷനും പുറത്തിറങ്ങുന്നുണ്ട് .എക്സ്പ്ലോറെർ എഡിഷൻ എന്നാണ് ഇതിന്റെ പേര് .ഇതിന്റെ ഏകദേശ വിലവരുന്നത് 31000 രൂപമുതൽ 40000 രൂപവരെയാണ് .

 

ഷവോമിയുടെ Mi 8 Se 

ഷവോമിയുടെ മറ്റൊരു പുതിയ മോഡലാണ്  Mi 8 Se .5.88 ഇഞ്ചിന്റെ അമലോഡ് ഡിസ്പ്ലയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .1080×2244 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .18.7:9 ഡിസ്പ്ലേ റെഷിയോയിലാണ് ഡിസ്പ്ലേ പുറത്തിറങ്ങിയിരിക്കുന്നത് .Qualcomm SDM710 Snapdragon 710 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .Snapdragon 710 ൽ പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ ആണ്  Mi 8 Se .

രണ്ടു മോഡലുകളാണ് പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിലും കൂടാതെ 6 ജിബിയുടെ റാംമ്മിലും .64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .12+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

3120 mAhന്റെ ബാറ്ററിലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .സോഫ്റ്റ് ലൈറ്റ്, ഓട്ടോമാറ്റിക് HDR, 4K വീഡിയോ ക്യാപ്ചര്‍, സ്ലോ മോഷൻ ക്യാമെറ എന്നി സവിശേഷതകളും ഇതിനുണ്ട് .7 മണിക്കൂർ തുടർച്ചയായി ഗെയിമിങ് കളിക്കുവാൻ സാധിക്കും എന്നാണ് കമ്പനി പറയുന്നത് .18900 രൂപമുതൽ ആണ് ഇതിന്റെ ഏകദേശ വില .എന്തായാലും 20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന മികച്ച സ്മാർട്ട് ഫോണുകളുടെ പട്ടികയിൽ  ഈ മോഡലുകളും ഇടംപിടിക്കും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo