20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിൽ ഷവോമി Mi 6X ,ഏപ്രിൽ 25 മുതൽ 2018
20 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിലും
ഷവോമിയുടെ ഈ മാസം പുറത്തിറങ്ങുന്ന മറ്റൊരു മോഡലാണ് ഷവോമി Mi 6X.ഏപ്രിൽ 25 മുതൽ ഇത് ലോകവിപണിയിൽ എത്തുന്നു .അതുപോലെതന്നെ ഇതിന്റെ ബ്ലൂ മോഡലുകളും ഇതേ ദിവസ്സം പുറത്തിറങ്ങുന്നുണ്ട് .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് .20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .
5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേകളാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080×2160 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .മൂന്നു വേരിയന്റുകളാണ് നിലവിൽ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ അതുപോലെതന്നെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിലാണ് ഈ മോഡലുകൾ വിപണിയിൽ എത്തുന്നത് .
Snapdragon 660 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .കൂടാതെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 2910mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .
20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ ഇതിന്റെ സെൽഫി ക്യാമറകളും 20 മെഗാപിക്സൽ കാഴ്ചവെക്കുന്നുണ്ട് .ഏപ്രിൽ 25 മുതലാണ് ഇത് വിപണിയിൽ എത്തുന്നത് .ഈ വർഷം തന്നെ 20 മെഗാപിക്സലിന്റെ ക്യാമറയിൽ ,6 ജിബിയുടെ റാംമ്മിൽ ഷവോമി പുറത്തിറക്കിയ മറ്റൊരു മോഡലായിരുന്നു റെഡ്മി നോട്ട് 5 .16999 രൂപയായിരുന്നു ഈ മോഡലുകളുടെ വില .
എന്നാൽ 20 എംപി ഡ്യൂവൽ പിൻ ക്യാമറകളിൽ പുറത്തിറങ്ങുന്ന ഈ മോഡലുകളുടെ വില ഏകദേശം 30000 രൂപയ്ക്ക് അടുത്തുവരും എന്നാണ് സൂചനകൾ .ഈ വർഷം ഷവോമിയിൽ നിന്നും ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകളും കൂടാതെ വിലകൂടിയ മോഡലുകളും പ്രതീക്ഷിക്കാം .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക