ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .ഷവോമിയുടെ Xiaomi Mi 11 Lite 4G എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ഇന്ന് പുറത്തിറങ്ങുന്നത് .എന്നാൽ നേരത്തെ ഈ സ്മാർട്ട് ഫോണുകളുടെ 5ജി വേരിയന്റുകൾ വിപണിയിൽ പുറത്തിറങ്ങിയിരുന്നതാണ് .Qualcomm Snapdragon 780G പ്രോസ്സസറുകളിലായിരുന്നു ഇതിന്റെ 5ജി എഡിഷനുകൾ പുറത്തിറങ്ങിയിരുന്നത് .എന്നാൽ 4ജി എഡിഷനുകൾ Snapdragon 732G പ്രോസ്സസറുകളിലാണ് പുറത്തിറക്കുന്നത് .
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.55 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .90Hz ഹൈ റിഫ്രഷ് റേറ്റ് HDR10+ സെർട്ടിഫൈഡ് എന്നിവ ഇതിന്റെ മറ്റു ഫീച്ചറുകളാണ് .ഈ ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Qualcomm Snapdragon 730 ലാണ് 4ജി ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ Mi 11 Lite 5G/ Mi 11 Lite 4G ഫോണുകൾക്ക് 64 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസുകൾ + 5 മെഗാപിക്സൽ മാക്രോ ലെൻസുകൾ എന്നിവയാണ് ഇതിനുള്ളത് .
എന്നാൽ 5ജി ഫോണുകൾക്ക് 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ 4ജി സ്മാർട്ട് ഫോണുകൾക്ക് 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ലഭിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ 4,250mAh ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .