അതിശയിപ്പിക്കുന്ന വില തന്നെ !! ഇതാ Mi 11 ലൈറ്റ് പുറത്തിറക്കി
ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു
Xiaomi Mi 11 Lite എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത്
ഇന്ത്യൻ വിപണിയിൽ മറ്റൊരു ഷവോമി സ്മാർട്ട് ഫോണുകൾ കൂടി പുറത്തിറങ്ങിയിരുന്നു .Xiaomi Mi 11 Lite എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .അതിനോടൊപ്പം തന്നെ Mi Watch Revolve Active ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Mi Watch Revolve Active 9,999 രൂപയാണ് ഇന്ത്യൻ വിപണിയിൽ വരുന്നത് .കൂടാതെ Xiaomi Mi 11 Lite ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ 21999 രൂപമുതലാണ് വില വരുന്നത് .
Xiaomi Mi 11 Lite
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.55 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .90Hz ഹൈ റിഫ്രഷ് റേറ്റ് HDR10+ സെർട്ടിഫൈഡ് എന്നിവ ഇതിന്റെ മറ്റു ഫീച്ചറുകളാണ് .ഈ ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Qualcomm Snapdragon 730 ലാണ് 4ജി ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ &8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Mi 11 Lite ഫോണുകൾക്ക് 64 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസുകൾ + 5 മെഗാപിക്സൽ മാക്രോ ലെൻസുകൾ എന്നിവയാണ് ഇതിനുള്ളത് .
അതുപോലെ തന്നെ ഈ ഫോണുകൾക്ക് 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ലഭിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ 4,250mAh ന്റെ ബാറ്ററി ലൈഫ് (supports 33W fast charging )ആണ് കാഴ്ചവെക്കുന്നത് .Xiaomi Mi 11 Lite ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ 21999 രൂപമുതലാണ് വില വരുന്നത് .