ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു
Xiaomi Mi 11 Lite 4G സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്
ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .ഷവോമിയുടെ Xiaomi Mi 11 Lite 4G എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ഉടൻ പ്രതീക്ഷിക്കുന്നത് .എന്നാൽ നേരത്തെ ഈ സ്മാർട്ട് ഫോണുകളുടെ 5ജി വേരിയന്റുകൾ വിപണിയിൽ പുറത്തിറങ്ങിയിരുന്നതാണ് .Qualcomm Snapdragon 780G പ്രോസ്സസറുകളിലായിരുന്നു ഇതിന്റെ 5ജി എഡിഷനുകൾ പുറത്തിറങ്ങിയിരുന്നത് .എന്നാൽ 4ജി എഡിഷനുകൾ Snapdragon 732G പ്രോസ്സസറുകളിലാണ് പുറത്തിറക്കുന്നത് .
Xiaomi Mi 11 Lite 4G
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.55 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .90Hz ഹൈ റിഫ്രഷ് റേറ്റ് HDR10+ സെർട്ടിഫൈഡ് എന്നിവ ഇതിന്റെ മറ്റു ഫീച്ചറുകളാണ് .ഈ ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Qualcomm Snapdragon 730 ലാണ് 4ജി ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ Mi 11 Lite 5G/ Mi 11 Lite 4G ഫോണുകൾക്ക് 64 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസുകൾ + 5 മെഗാപിക്സൽ മാക്രോ ലെൻസുകൾ എന്നിവയാണ് ഇതിനുള്ളത് .
എന്നാൽ 5ജി ഫോണുകൾക്ക് 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ 4ജി സ്മാർട്ട് ഫോണുകൾക്ക് 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ലഭിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ 4,250mAh ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .