12+12 ഡ്യൂവൽ പിൻ ക്യാമെറ , ഡ്യൂവൽ ഡിസ്പ്ലേ അതിശയിപ്പിക്കുന്ന സവിശേഷതകളുമായി മെയ്‌സു

Updated on 09-Nov-2017
HIGHLIGHTS

Meizu Pro 7 കൂടാതെ Pro 7 Plus ഇന്ത്യൻ വിപണിയിൽ എത്തുന്നു

 

മെസുവിന്റെ ഏറ്റവും പുതിയ രണ്ടു മോഡലുകൾ വിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകളോടെയാണ് ഇത് വിപണിയിൽ എത്തുന്നത് .ഇതിന്റെ ഏറ്റവും  മികച്ച സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ  ഡിസ്‌പ്ലേയാണ് .Meizu Pro 7 കൂടാതെ  Pro 7 Plus ന്റെ ഡിസ്പ്ലേ 5 .2 ഇഞ്ച് ,5.7 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് .

അത് കൂടാതെ 2 ഇഞ്ചിന്റെ സെക്കണ്ടറി ഡിസ്പ്ലേ ഇതിനു നൽകിയിരിക്കുന്നു .അത് കൂടാതെ ആൻഡ്രോയിഡ് 7.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .4 ജിബി കൂടാതെ 6 ജിബി റാംമ്മുകളാണ്  Meizu Pro 7, Pro 7 Plus എന്നി മോഡലുകൾക്ക് നൽകിയിരിക്കുന്നത് .64 ജിബിയുടെ കൂടാതെ 128ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ രണ്ടു മോഡലുകൾക്ക് നൽകിയിരിക്കുന്നു .

അതുപോലെതന്നെ ഇതിന്റെ ക്യാമെറകളും ഈ മോഡലുകളിൽ മികച്ചു നിൽക്കുന്നു .ഈ രണ്ടു മോഡലുകൾക്കും 12+12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് നൽകിയിരിക്കുന്നത് .3000mAh കൂടാതെ 3500mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .

ചുരുക്കം പറയുകയാണെങ്കിൽ എല്ലാത്തരത്തിലും നല്ല സവിശേഷതകൾ ആണ് ഈ രണ്ടു മോഡലുകൾക്കും നൽകിയിരിക്കുന്നത് .പക്ഷെ ഇത്ര വിലയ്ക്ക് മെയ്‌സു പോലെയുള്ള മോഡലുകൾ വാങ്ങിക്കാണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ ആണ് .ഇതിന്റെ വില വരുന്നത് 28000 രൂപമുതൽ 35000 രൂപവരെയാണ് . 

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :