കഴിഞ്ഞ ദിവസ്സം Meizu ന്റെ കുറച്ചു മോഡലുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുകയുണ്ടായി .മൂന്നു മോഡലുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .Meizu M6T& Meizu M16th & Meizu C9 എന്നി മോഡലുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .എന്നാൽ ഇതിൽ Meizu C9 ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് .Meizu M6Tമോഡലുകൾ ഡ്യൂവൽ പിൻ ക്യാമറയിൽ വാങ്ങിക്കാവുന്ന ബഡ്ജറ്റ് സ്മാർട്ട് ഫോണുകളാണ് .4999 രൂപമുതലാണ് ഈ മോഡലുകളുടെ വില ആരംഭിക്കുന്നത് . Meizu C9ന്റെ വില 4999 രൂപയാണ് .കൂടാതെ Meizu M6Tന്റെ വില 7999 രൂപയാണ് .ഇതിന്റെ മറ്റു സവിശേഷതകൾ മനസ്സിലാക്കാം .
Meizu C9 സ്മാർട്ട് ഫോണുകൾക്ക് 5.45 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .720 x 1520 പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ പ്രോസസറുകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷത .1.3GHz A53 SC9832E(L+G only) quad core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഒരു എൻട്രി ലെവൽ സ്മാർട്ട് ഫോണിൽ ആൻഡ്രോയിഡിന്റെ ഓറിയോ ഒരു വലിയ നേട്ടം തന്നെയാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .എന്നാൽ ആവറേജ് പെർഫോമൻസ് മാത്രമാണ് ഇതിനുള്ളത് .
2ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .കൂടാതെ 128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളും ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണിന് വേണ്ടത് തന്നെയാണ് ഉള്ളത് .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ 3000mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഓഫറുകളോടെ വാങ്ങിക്കുവാൻ സാധിക്കുന്നതായാണ് .
കൂടാതെ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു ഡ്യൂവൽ ക്യാമറ സ്മാർട്ട് ഫോൺ ആണ് Meizu M6T.ഇതിന്റെ ഡിസ്പ്ലേ 5.7 ആണുള്ളത് .കൂടാതെ 13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .7999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിലവരുന്നത് .Meizu 16th സ്മാർട്ട് ഫോണുകൾ വിലകൂടിയ ഫോണുകളാണ് .12MP + 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും ആണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .3010mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .