മെയ്‌സുവിന്റെ ഏറ്റവും പുതിയ മോഡൽകൂടി ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു .മെയ്‌സു MX 6 എന്നു പേരിട്ടിരിക്കുന്ന ഈ സ്മാർട്ട് ഫോൺ ജൂലൈ 19 മുതൽ ഓൺലൈൻ ഷോപ്പുകളിൽ ലഭ്യമാകുന്നു .ഇതിന്റെ കൂടുതൽ വിവരങ്ങൾ മനസിലാക്കാം .മെയ്‌സു mx6 ,ഒറ്റ വാക്കിൽ പറയുകയാണെങ്കിൽ രൂപകല്പനയിൽ പുതിയ മാറ്റം,മികച്ച സവിശേഷതകൾ .20 മെഗാ പിക്സൽ പിൻ ക്യാമെറയോട് കൂടിയാണ് ഇത് പുറത്തിറങ്ങുന്നത് .
1080 x 1920 പിക്സൽ റെസലൂഷൻ ആണുള്ളത് .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ചു പറഞ്ഞാൽ 5.5 ഇഞ്ച് Hd ഡിസ്പ്ലേയാണുള്ളത്.Android OS, v6.0 (Marshmallow) ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .Mediatek MT6797 Helio X20,Dual-core 2.3 GHz Cortex-A72 & quad-core 2 GHz Cortex-A53 & quad-core 1.4 GHz Cortex-A53 പ്രോസസ്സർ ആണുള്ളത് .ഇനി ഇതിന്റെ ക്യാമറ അതു തന്നെയാണ് ഇതിൽ മികച്ചു നില്കുന്നത് .20 മെഗാ പിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4000 mAh ന്റെ കിടിലൻ ബാറ്ററി ലൈഫും ഇതിനു മെയ്‌സു നൽകിയിരിക്കുന്നു .
ഡിസ്പ്ലേ സംരക്ഷണത്തിന് കോർണിങ് ഗൊറില്ല ഗ്ലാസ്സ് 4 ഉപയോഗിച്ചിരിക്കുന്നു .ഗ്രേ ,സിൽവർ ,ബ്ലാക്ക് ഗോൾഡ് എന്നി നിറങ്ങളിൽ ഇതു ജൂലൈ 19 മുതൽ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ലഭ്യമാകുന്നു .മെയ്‌സു ഇന്ത്യൻ വിപണിയിൽ എത്രമാത്രം വാണിജ്യം കൈവരിക്കും എന്നു നമുക്ക് കണ്ടറിയാം .ഇതിന്റെ വിലയെ കുറിച്ചു സൂചന മാത്രമേ ഉള്ളു .ഏകദേശം 18500 നു അടുത്തുവരും .