16 മെഗാപിക്സൽ ക്യാമെറയിൽ Meizu M6s

Updated on 19-Jan-2018
HIGHLIGHTS

18:9 ഡിസ്പ്ലേ റെഷിയോയിൽ

മെസുവിന്റെ ഏറ്റവും പുതിയ മോഡലുകൾ വിപണിയിൽ എത്തുന്നു.Meizu M6s എന്ന മോഡലാണ് ഉടൻ വിപണിയിൽ എത്തുന്നത് .ഇത് ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണ് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

5.7-inch HD+ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 18:9  ഡിസ്പ്ലേ റെഷിയോ ഇതിനുണ്ട് . 1440×720 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .Hexa-core Samsung Exynos 7872 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .

3GB RAM/ 32GB സ്റ്റോറേജ് കൂടാതെ 4 GB RAM/ 64 GB  സ്റ്റോറേജ് എന്നിമോഡലുകളാണ് വിപണിയിൽ എത്തുന്നത് .ചൈന വിപണിയിൽ ഈ മോഡലുകൾ എത്തിക്കഴിഞ്ഞു .ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 10000 രൂപമുതൽ ,12000 രൂപവരെയാണ് .

16 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് . 3000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .Android 7.1.2 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :