മെയ്‌സു M3E അണിയറയിൽ ഒരുങ്ങുന്നു

Updated on 10-Aug-2016
HIGHLIGHTS

3ജിബിയുടെ റാം ,32 ജിബിയുടെ മെമ്മറി സ്റ്റോറേജ്

മെയ്‌സുവിന്റെ ഏറ്റവും പുതിയ മോഡലായ M3E ഉടൻ വിപണിയിൽ എത്തുമെന്ന് സൂചന .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .ഇതിന്റെ ഡിസ്‌പ്ലേയ്ക് 5.5 ഇഞ്ച് ഫുൾ HD സ്ക്രീൻ ആണ് നൽകിയിരിക്കുന്നത് . Mediatek MT6755 Helio P10 SoC ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് .3 ജിബിയുടെ റാം ,32 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു ചില സവിശേഷതകളാണ് .

ഫിംഗർ പ്രിന്റ് സെൻസറോടുകൂടിയാണ് ഇത് വിപണിയിൽ എത്തുന്നത് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയാണ് ഇതിനു നൽകിയിരിക്കുന്നത് .5 മെഗാപിക്സലിന്റെ സെൽഫികൾക്ക് അനിയോജ്യമാവിധം ഉള്ള ക്യാമറയാണ് മുൻ വശത്തു ഉള്ളത് .

3,100 mAh ബാറ്ററി ലൈഫും ഇത് പ്രധാനം ചെയുന്നു .ഇതിന്റെ ലോക വിപണിയിലെ വില 195 ഡോളർ വരെ വരും .മികച്ച ചാർജിങ് സ്പീഡ് ആണ് കമ്പനി അവകാശപ്പെടുന്നത് .ഗ്രേ ,സിൽവർ ,റോസ് എന്നി നിറങ്ങളിൽ ഇത് ലഭ്യമാകുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :