10000 രൂപയിൽ താഴെ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ
5.5 ഇഞ്ചിൻ്റെ 2.5 കർവ്ഡ് ഗ്ലാസ്സോടു കൂടിയ ഫുൾ എച്ച്ഡി ഡിസ്പ്ലേയാണു മെയ്സൂ M3 നോട്ടിന്. 1920 x 1080 പിക്സൽ റെസ്ല്യൂഷനതിലാണത്. 8 GHz ൻ്റെ മീഡിയടെക്ക് Heio P10 ഒക്ടകോർ പ്രോസസർ ARM കോർടെക്സ് A53 x 4 നൊപ്പം 1 GHz ന്റെ കോർടെക്സ് A53 x 4 ആണ്. ജിപിയു മാലി T860 ആണ്. 3GB റാംമിനൊപ്പം 32GB മെമ്മറി പെയർ ചെയ്തിരിക്കുന്നു. 128 GB വരെ മെമ്മറി വർധിപ്പിക്കാം. ഡബിൾ സിം സപ്പോർട്ട് ചെയ്യുന്ന M3 നോട്ടിൽ സിം സ്റ്റോട്ട് ഹൈബ്രിട് ആണ് . ആൻഡ്രോയ്ഡ് കസ്റ്റമെസ് ചെയ്ത FlyMe OS ലാണ് ഫോൺ പ്രവർത്തിക്കുന്നത്.മെയ്സൂ M3 നോട്ടിൽ 4G, 3G, 2G നെറ്റ് വർക്കുകൾ സപ്പോർട്ടു ചെയ്യുകയും ജിപിഎസ്, വൈഫൈ, ബ്ലൂടൂത്ത്, ഫിംഗർപ്രിൻറ് സ്കാനർ തുടങ്ങിയ ഫീച്ചേർഴ്സുമുണ്ട്. 4100 mAh ബാറ്ററിയിൽ വരുന്ന ഫോൺ 24 മണിക്കൂർ വരെ മിക്സ്ഡ് യൂസിൽ ബാറ്ററി ബാക്കപ്പ് തരുന്നതാണ്.ഇതിന്റെ മറ്റൊരു പ്രേതെകത എന്നുപറഞ്ഞാൽ 13 മെഗാപിക്സൽ പിൻ ക്യാമറയും 5 മെഗാ പിക്സൽ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .