OMG! Samsung Galaxy S25 ഫോണുകളിൽ പ്രീമിയം AI Free! ഗൂഗിളും സാംസങ്ങും ചേർന്നാൽ…

Updated on 02-Jan-2025
HIGHLIGHTS

സാംസങ് ഫോണിനായി കാത്തിരിക്കുന്നവർക്ക് ഒരു ബമ്പർ സന്തോഷമാണ് വരുന്നത്

Samsung സ്മാർട്ഫോണുകൾ Premium AI ഫീച്ചറുകളോടെ ആയിരിക്കും വരുന്നത്

അതും ഫ്രീയായി ഈ എഐ സേവനം ലഭിക്കും

ജനുവരി ലോഞ്ചിനായി കാത്തിരിക്കുന്നവയിൽ വമ്പൻ ഫോണുകളാണ് Samsung Galaxy S25 സീരീസിലുള്ളത്. ഇതിൽ സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് മോഡലിൽ Galaxy S25 Ultra വരെ ഉൾപ്പെടുന്നുണ്ട്. ഇപ്പോഴിതാ സാംസങ് ഫോണിനായി കാത്തിരിക്കുന്നവർക്ക് ഒരു ബമ്പർ സന്തോഷമാണ് വരുന്നത്.

Samsung Galaxy S25: Update

ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച്, Samsung സ്മാർട്ഫോണുകൾ Premium AI ഫീച്ചറുകളോടെ ആയിരിക്കും വരുന്നത്. അതും ഫ്രീയായി ഈ എഐ സേവനം ലഭിക്കും. സാംസങ്ങിന്റെ S24 സീരീസിൽ Galaxy AI പൂർണമായും ഫ്രീ സേവനമായിരുന്നില്ല.

എന്നാൽ വരാനിരിക്കുന്ന S25 ഫോണുകളിൽ ഗൂഗിളിന്റെ Gemin AI ബണ്ടിൽ ചെയ്യുമെന്നാണ് റിപ്പോർട്ട്. ആൻഡ്രോയിഡ് അതോറിറ്റിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗാലക്‌സി എസ്25 സീരീസിൽ ജെമിനി എഐ നൽകുന്നതിന് കമ്പനി ഗൂഗിളുമായി കൈകോർത്തേക്കാം. ഈ സഹകരണം ഫോണുകളിൽ ആവേശകരമായ പുതിയ ഫീച്ചറുകളാണ് അവതരിപ്പിക്കുക. ഗാലക്സി എഐ ഫീച്ചറുകൾ പൂർണമായും വിനിയോഗിക്കാൻ ഇത് സഹായിക്കും.

പ്രീമിയം AI ഫുൾ Free ആണോ?

ആൻഡ്രോയിഡ് അതോറിറ്റി റിപ്പോർട്ട് അനുസരിച്ച് ജെമിനി AI പ്രീമിയം പല മോഡലുകളിലും വ്യത്യാസം വന്നേക്കും. അതായത് അൾട്രാ ഫോണുകളിൽ ഒരു വർഷം വരെ ഫ്രീ സേവനം ലഭിച്ചേക്കാം. എന്നാൽ ബേസിക് മോഡലുകളിലും മറ്റും 3 മാസത്തേക്ക് മാത്രമാകാനും സാധ്യതയുണ്ട്.

Samsung Galaxy S25

Also Read: 10000 രൂപയ്ക്ക് താഴെ വാങ്ങാനായി Best Samsung സ്മാർട്ഫോണുകൾ, ഓഫറുകളോടെ…

Samsung vs Apple: എഐയിലും പോര് മുറുകുമോ?

ഗാലക്‌സി എസ്25 സീരീസിനൊപ്പം ജെമിനി എഐ സൗജന്യമായി നൽകാനുള്ള തീരുമാനം ശരിക്കും ആവേശകരമാണ്. ആപ്പിൾ ഡിവൈസുകളിൽ ആപ്പിൾ ഇന്റലിജിൻസ് എന്ന എഐ ഫീച്ചറുകൾ സൗജന്യമായാണ് നൽകുന്നത്. അതുപോലെ ഒരു AI സ്യൂട്ട് സാംസങ്ങിനുമുണ്ട്.

ഗാലക്സി S24 സീരീസിന്റെ പ്രധാന ആകർഷണം ക്യാമറ മാത്രമായിരുന്നില്ല. അത് ഫോണുകളിലെ സർക്കിൾ ടു സെർച്ച്, ഗാലക്സി എഐ ഫീച്ചറുകളുമായിരുന്നു. ജെമിനി AI ഫ്രീയായി ഉൾപ്പെടുത്തുന്നത് ഗാലക്സി S25 സീരീസിനെ കൂടുതൽ ജനപ്രിയമാക്കും. സാംസങ്ങിന് ഇതൊരു ഗെയിം ചേഞ്ചറായിരിക്കാം. മറ്റേത് പ്രീമിയം ഫോണുകളേക്കാളും സാംസങ് മതിയെന്ന് കസ്റ്റമേഴ്സ് തീരുമാനിക്കാൻ ഇത് കാരണമാകും.

എന്നാലും പ്രീമിയം എഐ ഫ്രീയായി നൽകുമെന്ന് സാംസങ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ഈ നീക്കം ജെമിനി എഐയ്ക്ക് ഗുണമുണ്ടാക്കുമോ എന്ന് കണ്ടറിയണം. അതോ സാംസങ്ങിന്റെ നേറ്റീവ് ഗാലക്‌സി എഐ ഫീച്ചറുകളാണോ വിപണി സ്വീകരിക്കുന്നതെന്നും കാത്തിരുന്ന് കാണാം.

ഗാലക്സി S25 പോലുള്ള മുൻനിര ഫോണുകളിലേക്ക് സാംസങ് എഐ ഫ്രീയായി എത്തിയാൽ മത്സരം മുറുകും. ആപ്പിളിനെ പൊരുതി തോൽപ്പിക്കാനുള്ള സാംസങ്ങിന്റെ തുറുപ്പുചീട്ടാകുമിത്. ഗൂഗിളിന്റെ എഐ സാംസങ് ഫോണുകളിലൂടെ ജനപ്രിയമാകുന്നത് സുന്ദർ പിച്ചൈ ടീമിനും ഗുണകരമാണ്.

Samsung Galaxy S25: പ്രീമിയം AI

സമീപ കാലത്ത് ഗൂഗിൾ അവരുടെ ജെമിനി എഐയെ വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകിയ ജെമിനി ലൈവ് മോഡൽ ശ്രദ്ധ നേടുന്നുണ്ട്. എസ്25 സീരീസിനൊപ്പം പ്രീമിയം വേർഷനെ സംയോജിപ്പിക്കുമ്പോൾ, അത് എഐ ടെക്നോളജിയെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയേക്കും.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :