ലൈഫിന്റെ ഏറ്റവും പുതിയ മോഡലാണ് വിൻഡ് 2 .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ഇതൊന്റെ വില എന്നുപറയുന്നത് 8200 രൂപയാണ് .ഇതിന്റെ ഡിസ്പ്ലേ വലുപ്പം 6 ഇഞ്ച് HD IPS വലിയ ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .1280×720 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .
2 ജിബിയുടെ റാം ,8 ജിബിയുടെ ഇൻബിൽഡ് മെമ്മറി എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .32 ജിബി വരെ മെമ്മറി വർധിപ്പിക്കാൻ സാധിക്കും .ആൻഡ്രോയിഡ് 5.1 ലോലിപോപ്പിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .4G സപ്പോർട്ടോടു കൂടിയാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ ഇറങ്ങുന്നത് .
ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ വാക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2850mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .