ലൈഫ് വാട്ടർ 7നു ശേഷം പുതിയതായി ഇറക്കിയ മോഡലാണ് ലൈഫ് വാട്ടർ 8.ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്ന് പറയുന്നത് 10999 രൂപയാണ് .പ്രതേകിച്ചു സവിശേഷതകൾ ഒന്നും തന്നെ എടുത്തു പറയാൻ ഇല്ലെങ്കിലും ഉള്ള സവിശേഷതകൾ ഇതാ ഇവിടെ നിങ്ങൾക്കായി .5 ഇഞ്ച് HD AMOLED ഡിസ്പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1280 x 720 പിക്സൽ റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത് . 64-bit Snapdragon 615 octa-core പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .
3 ജിബിയുടെ മികച്ച റാം ,16 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .മെമ്മറി കാർഡ് ഉപയോഗിച്ചു 128 ജിബി വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കാം .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഇതിന്റെ ബാറ്ററിയെ കുറിച്ച് പറഞ്ഞാൽ 2,600mAh ന്റെ ലൈഫ് ആണ് കാഴ്ചവെക്കുന്നത് .
Android 5.1.1 Lollipop വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .വൈറ്റ് ,ബ്ലാക്ക് എന്നി നിറങ്ങളിൽ ഇത് ലഭ്യമാകുന്നു .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് 10999 രൂപയാണ് .6999 രൂപയ്ക്ക് ലെനോവോയുടെ വൈബ് കെ 5 ,13 മെഗാപിക്സൽ പിന് ക്യാമറയോടെ ,5 മെഗാപിക്സൽ മുൻ ക്യാമറയുടെ ലഭിക്കുമ്പോൾ 10999 രൂപയ്ക്ക് ലൈഫ് പോലെ ഒരു സ്മാർട്ട് ഫോൺ ?