റിലയൻസ് കുതിക്കുകയാണ് .അവരുടെ ജിയോ ഒരു വലിയ തരംഗം തന്നെയായിരുന്നു .ഇപ്പോൾ ഇതാ കുറഞ്ഞ ചിലവിൽ അവരുടെ പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ എത്തുന്നു .8199 രൂപയ്ക്ക് അവരുടെ ലൈഫ് വാട്ടർ 11 ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ റാം തന്നെയാണ് .3 ജിബിയുടെ റാം ആണ് ഇതിനുള്ളത് .
കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5 ഇഞ്ച് ips ഡിസ്‌പ്ലേയിൽ ആണ് ഇതിന്റെ ഡിസ്പ്ലേ നിർമിച്ചിരിക്കുന്നത് .1280x720p റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് . 1.3GHz ക്വാഡ് കോർ മീഡിയ ടെക്ക് MT6735 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .
3GBയുടെ റാം ,16 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകൾ ആണ് .32 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കാം .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2100mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
ആൻഡ്രോയിഡ് മാർഷ്മല്ലോയിൽ ആണ് ഇതിന്റെ ഓ എസ് പപ്രവർത്തനം . ഈ പുതിയ സ്മാർട്ട് ഫോണിന്റെ കൂടെ അവരുടെ ജിയോ സിം കിട്ടുമോ ഇല്ലയോ എന്നതിനെ കുറിച്ച് റിലയൻസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല