Low Price Itel A05s: വില കുറവാണെങ്കിലും, ഗുണം കൂടുതലാണ്, Itel A05s ഇന്ത്യയിലെത്തി

Low Price Itel A05s: വില കുറവാണെങ്കിലും, ഗുണം കൂടുതലാണ്, Itel A05s ഇന്ത്യയിലെത്തി
HIGHLIGHTS

ദീർഘ നേരം ബാറ്ററി ചാർജുള്ള അത്യാവശ്യം വലിപ്പമുള്ള സ്ക്രീനുള്ള ഫോണാണിത്

ഇതിന് പുറമെ ഡ്യുവൽ ക്യാമറ സെറ്റപ്പും ഫോണിലുണ്ട്

Itel A05sന് 6,499 രൂപയാണ് വില

7000 രൂപയ്ക്കും താഴെ നിരവധി സ്മാർട്ഫോണുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ അവയൊന്നും നിങ്ങൾ പ്രതീക്ഷിക്കുന്ന ഫീച്ചറുകളോടെ നിർമിക്കപ്പെട്ടവ ആയിരിക്കില്ല. എന്നാൽ, Itel A05s എന്ന ഫോൺ ഒരു സാധാരണ സ്മാർട്ഫോൺ ഉപയോക്താവിന്റെ ആവശ്യത്തിനുള്ള എല്ലാ ഫീച്ചറുകളോടെയുമാണ് വന്നിരിക്കുന്നത്. 6.6 ഇഞ്ച് വലിപ്പമുള്ള HD ഡിസ്പ്ലേയും 4,000mAh ബാറ്ററിയും ഫോണിന്റെ എടുത്തുപറയേണ്ട ഫീച്ചറുകളാണ്.

ഒരു സാധാരണക്കാരന് ദീർഘ നേരം ബാറ്ററി ചാർജുള്ള അത്യാവശ്യം വലിപ്പമുള്ള സ്ക്രീനുള്ള ഫോണാണ് ആവശ്യമായിട്ടുള്ളത്. ഇതിന് പുറമെ ഡ്യുവൽ ക്യാമറ സെറ്റപ്പും ഫോണിലുണ്ട്. 6,499 രൂപ വില വരുന്ന ഈ ഫോണിന്റെ പ്രധാന ഫീച്ചറുകളും, എവിടെ നിന്ന് ഫോൺ വാങ്ങാമെന്നും മനസിലാക്കാം.

Itel A05s പ്രധാന ഫീച്ചറുകൾ ഇതാ…

ഐടെലിന്റെ എ-സീരീസിൽ ഉൾപ്പെടുന്ന സ്മാർട്ട്‌ഫോണാണിത്. വലിയ LCD ഡിസ്പ്ലേയും, വലിയ ബാറ്ററിയും, ഒപ്പം ഡ്യുവൽ ക്യാമറ സജ്ജീകരണവുമുള്ള ഈ സ്മാർട്ഫോണിൽ 60Hz റീഫ്രെഷ് റേറ്റും, 120Hz ടച്ച് സാമ്പിൾ റേറ്റുമാണ് ഡിസ്പ്ലേയിൽ ഉള്ളത്. മുമ്പ് പറഞ്ഞ പോലെ 6.6 ഇഞ്ച് LCD പാനലാണ് Itel A05sൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ആൻഡ്രോയിഡ് 13 ഗോ എഡിഷനാണ്.

Also Read: Amazon GIF 2023: TWS ഇയർബഡ്സിന് വൻ ഓഫറുമായി Amazon

പവറാണ് മെയിൻ…

ഫോണിന്റെ ബാറ്ററി എടുത്തുപറയേണ്ട ഫീച്ചറാണ്. കാരണം, 6000 രൂപ വില വരുന്ന ഒരു സ്മാർട്ഫോണിന് 4,000mAh ബാറ്ററി കപ്പാസിറ്റിയെന്നത് മികച്ച ഫീച്ചർ തന്നെയാണ്. കുറഞ്ഞത് 10W വേഗതയിലായിരിക്കും ഫോണിന്റെ ചാർജിങ്. ഫോണിന് പെർഫോമൻസ് നൽകുന്നത് Unisoc SC9863A ഒക്ടാ കോർ പ്രോസസറാണ്. ഇത് 1.6GHz വേഗതയിലാണ് പ്രവർത്തിക്കുന്നത്. 2GB റാമും 32GB ഇന്റേണൽ സ്‌റ്റോറേജുമുള്ള ഫോണിൽ ആവശ്യമെങ്കിൽ മൈക്രോ എസ്ഡി കാർഡും ഉപയോഗിക്കാവുന്നതാണ്.

Itel A05s orange phone
Itel A05s ഇതാ ഇന്ത്യയിലെത്തി

ഫോണിന്റെ മെയിൻ ക്യാമറ 5 മെഗാപിക്സലിന്റേതാണ്. സെൽഫിയ്ക്കായി 5 മെഗാപിക്സലിന്റെ ഫ്രെണ്ട് ക്യാമറയും വരുന്നു. ഇതിന് പുറമെ, ഡ്യുവൽ സിം, 4G VoLTE, Wi-Fi, ബ്ലൂടൂത്ത്, GPS, 3.5mm ഓഡിയോ ജാക്ക് എന്നിവ പോലുള്ള മറ്റ് ഫീച്ചറുകളും ഫോണിലുണ്ട്.

6,499 രൂപയാണ് ഫോണിന് വില വരുന്നത്. നെബുല ബ്ലാക്ക്, മെഡോ ഗ്രീൻ, ക്രിസ്റ്റൽ ബ്ലൂ, ഗ്ലോറിയസ് ഓറഞ്ച് തുടങ്ങിയ നിറങ്ങളിൽ ഇത് വാങ്ങാവുന്നതാണ്. ഐടെൽ ഔദ്യോഗിക സൈറ്റിൽ നിന്നോ, അതുമല്ലെങ്കിൽ ആമസോണിൽ നിന്നോ ഫോൺ പർച്ചേസ് ചെയ്യാം.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo