Lava ഇതാ പുതുപുത്തൻ ബജറ്റ് സ്മാർട്ഫോൺ വിപണിയിൽ എത്തിച്ചു. Lava Yuva 3 എന്ന ഫോണാണ് ഇപ്പോൾ ലോഞ്ച് ചെയ്തിരിക്കുന്നത്. മികച്ച സ്റ്റോറേജും, കരുത്തുറ്റ പ്രോസസറുമാണ് പുതിയ ഫോണിലുള്ളത്. ഇതിന്റെ ചാർജിങ് കപ്പാസിറ്റിയും പ്രശംസ അർഹിക്കുന്നു.
7000 രൂപയ്ക്കും താഴെ ഒരു ബ്രാൻഡഡ് സ്മാർട്ഫോൺ അന്വേഷിക്കുന്നവർക്ക് ഈ ഫോൺ ഇണങ്ങും. എന്നാൽ ഇതൊരു 5G ഫോണല്ല. 18W വരെ ഫാസ്റ്റ് ചാർജിങ് നൽകുന്ന സ്മാർട്ഫോണാണിത്. 128GB വരെ സ്റ്റോറേജുള്ള വേർഷനാണ് ഇതിലുള്ളത്. ഇതിന്റെ ഡിസ്പ്ലേയാകട്ടെ 90Hz റിഫ്രഷ് വരുന്നു.
ഇന്ത്യയിലുൾപ്പെടെ ഫോൺ ലോഞ്ചിന് എത്തി. യുവ 3ന്റെ വിൽപ്പന എന്നാണെന്നും വിലയും സ്പെസിഫിക്കേഷനുകളും നിങ്ങൾക്കറിയേണ്ടേ? ആദ്യം ഫോണിന്റെ ക്യാമറ, ഡിസ്പ്ലേ പോലുള്ള ഫീച്ചറുകൾ അറിയാം.
6.5 ഇഞ്ച് HD+ പഞ്ച് ഹോൾ ഡിസ്‌പ്ലേയാണ് ലാവ ഫോണിലുള്ളത്. ഇതിന് നേരത്തെ പറഞ്ഞ പോലെ 90Hz റീഫ്രെഷ് റേറ്റ് വരുന്നു. യൂണിസോക് T606 Octa-core പ്രോസസറാണ് യുവ 3യിൽ ഉപയോഗിച്ചിട്ടുള്ളത്. ഇത് ആൻഡ്രോയിഡ് 3-ൽ പ്രവർത്തിക്കുന്ന ഫോണാണ്. എങ്കിലും ആൻഡ്രോയിഡ് 14 വേർഷനിലേക്കുള്ള അപ്ഡേഷൻ കമ്പനി ഉറപ്പുനൽകുന്നു. കൂടാതെ സുരക്ഷാ അപ്‌ഡേറ്റുകളും ലാവ വാഗ്ദാനം ചെയ്യുന്നുണ്ട്.
18W സ്മാർട് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണിന് 5000 mAh ബാറ്ററിയുമുണ്ട്. ഇത് ടൈപ്പ്-സി യുഎസ്ബി കേബിളിലൂടെ ചാർജ് ചെയ്യാം. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റാണ് ലാവ യുവ 3ൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
READ MORE: സിമ്പിൾ ബട്ട് Powerful! 6000mAh ബാറ്ററി, 8999 രൂപയ്ക്ക് Moto G24 Power ഇന്ത്യയിലെത്തി!
ഒരു ബജറ്റ് ഫോണിന് ഇണങ്ങിയ മികച്ച ഫീച്ചറുകൾ തന്നെ ഈ ലാവ ഫോണിലുണ്ട്. ഫോട്ടോഗ്രാഫി പ്രിയർക്ക് ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് യുവ 3ൽ ഒരുക്കിയിട്ടുള്ളത്. ഇതിന്റെ മെയിൻ ക്യാമറ 13 മെഗാപിക്സലാണ്. AI സപ്പോർട്ട് ചെയ്യുന്ന സെൻസറുകളാണ് ഇവ. ഇതി
ഇന്ന് ഏറ്റവും വിലക്കുറവിൽ സ്മാർട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് Yuva 3 അനുയോജ്യം.രണ്ട് വേരിയന്റുകളാണ് ലാവ ഈ പുതിയ ഫോണുകളിൽ അവതരിപ്പിച്ചിട്ടുള്ളത്. ഡിസൈനിലും ഗംഭീരമായ ഫോണുകൾ 3 നിറങ്ങളിൽ ലഭ്യമാണ്.
ഫോണിന്റെ ബേസിക് വേരിയന്റ് 4GB റാമും 64GB സ്റ്റോറേജുമുള്ള ഫോണാണ്. ഇതിന് 6,799 രൂപയാണ് വിലയാകുന്നത്. രണ്ടാമത്തെ വേരിയന്റിന് 4GB വെർച്വൽ റാമിൽ തന്നെയുള്ള ഫോണാണ്. എന്നാൽ ഈ ലാവ യുവ 3ന് 128GB സ്റ്റോറേജാണുള്ളത്. ഇതിന് 7,299 രൂപയും വില വരുന്നു.
ഇനി ഫോൺ ഡിസൈൻ ചെയ്തിരിക്കുന്ന നിറങ്ങൾ വിശദീകരിക്കാം. എക്ലിപ്സ് ബ്ലാക്ക്, കോസ്മിക് ലാവെൻഡർ, ഗാലക്സി വൈറ്റ് എന്നീ മൂന്ന് നിറങ്ങളിൽ വാങ്ങാം.
ആദ്യ വിൽപ്പന ഫെബ്രുവരി 7 മുതലാണ്. എന്നാൽ ഈ ദിവസം ഓൺലൈൻ പർച്ചേസിങ് മാത്രമാണുള്ളത്. അതായത്, ആമസോണിൽ നിന്ന് 2 വേരിയന്റുകളും ലഭിക്കും. ലാവ ഇ-സ്റ്റോറിലും കമ്പനിയുടെ റീട്ടെയിൽ സ്റ്റോറുകളിലും ഫെബ്രുവരി 10 മുതലാണ് വിൽപ്പന.