Gold Price കൂട്ടിയത് പോട്ടെ… Trump എഫക്റ്റിൽ iPhone വിലയും കൈപൊള്ളുമോ? എന്താണ് വാസ്തവം!

Updated on 05-Apr-2025
HIGHLIGHTS

ചൈനയിൽ നിന്നുള്ള ഇറക്കുമതി ചെലവ് വരുന്നതിനാൽ ഇത് തങ്ങളുടെ വരിക്കാരിലേക്ക് ചുമത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ

ഐഫോൺ 16 ന് 97,000 രൂപയ്ക്ക് മുകളിൽ വിലയായേക്കുമെന്നും പലരും ഭയന്നു

ഐഫോൺ വില ട്രംപിന്റെ നടപടികളിലൂടെ വിലകയറ്റത്തിലെത്തിക്കില്ല

Trump എഫക്റ്റിൽ iPhone വിലയും കുതിച്ചുകയറുമോ എന്ന് കണ്ടറിയണം. കാരണം യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭരണകൂടം ഏർപ്പെടുത്തിയ താരിഫ് ഐഫോണിന്റെ വില വർധിപ്പിക്കുന്നതിലേക്ക് നയിക്കുമെന്ന് വാർത്ത വന്നിരുന്നു. ട്രംപിന്റെ തീരുവ ആപ്പിളിന്റെ ഫോണുകളുടെ വില 40 ശതമാനം ഉയർത്തിയേക്കുമെന്നായിരുന്നു സൂചന.

ചൈനയിൽ നിന്നുള്ള ഇറക്കുമതി ചെലവ് ആപ്പിളിന് മേൽ വരുന്നതിനാൽ ഇത് തങ്ങളുടെ വരിക്കാരിലേക്ക് ചുമത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ വന്നത്. ഈ വർഷം ഐഫോൺ വാങ്ങാൻ ആലോചിച്ചിരുന്നവർക്ക്, ശരിക്കും ട്രംപിന്റെ താരിഫ് നടപടി തിരിച്ചടിയാകുമെന്നായിരുന്നു ഭയം. ഐഫോൺ 16 ന് 97,000 രൂപയ്ക്ക് മുകളിൽ വിലയായേക്കുമെന്നും പലരും ഭയന്നു. എന്നാൽ ഐഫോൺ വില ട്രംപിന്റെ നടപടികളിലൂടെ വിലകയറ്റത്തിലെത്തിക്കില്ല എന്നാണ് ലഭിക്കുന്ന വിവരം.

Trump എഫക്റ്റിൽ iPhone വില കൂടുമോ?

എന്നാൽ ഐഫോൺ ആരാധകർ നിരാശപ്പെടേണ്ടതില്ല. ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ ആപ്പിളിന്റെ മുൻനിര ഐഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ വില തൽക്കാലം ഉയർത്താൻ സാധ്യതയില്ല.

ഡൊണാൾഡ് ട്രംപ് ചൈനീസ് ഉത്പന്നങ്ങൾക്ക് മേൽ വലിയ തീരുവകളാണ് ചുമത്തിയത്. ഐഫോണിന്റെ ഭൂരിഭാഗവും ഉൽപ്പാദിപ്പിക്കുന്ന ആപ്പിളിനും ഈ തീരുവ പ്രഹരമേറ്റു. ഇത് ഐഫോൺ വില 40% വരെ വർധിച്ചേക്കാമെന്ന നിഗമനത്തിലേക്ക് എത്തിച്ചു. എന്നാൽ, ഉയർന്ന താരിഫ് പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിച്ച് ഇന്ത്യയിലും ചൈനയിലും മറ്റ് പ്രധാന സ്ഥലങ്ങളിലുമുള്ള ഫാക്ടറികൾ യുഎസിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റി അയച്ചിരുന്നു. ഇതിലൂടെ വില വർധനവിനെ ഒരുപരിധി വരെ നിയന്ത്രിക്കാമെന്നാണ് കരുതുന്നത്. വില ഉയർത്താതെ വിൽപ്പന നടത്താൻ ആപ്പിളിനെ ഇത് താൽക്കാലികമായി സംരക്ഷിക്കും.

പിപിഎല്ലിന്റെ യുഎസിലെ വെയർഹൗസുകളിൽ ശരിക്കും അടുത്ത കുറച്ച് മാസത്തേക്ക് വേണ്ടത്ര സ്റ്റോക്കുകളുണ്ട്. പ്രധാന നിർമാണ കേന്ദ്രങ്ങളിൽ നിന്നുള്ള കയറ്റുമതിയും ശരിക്കും അതിവേഗത്തിൽ പുരോഗമിക്കുകയാണ്. അടിസ്ഥാന 10% താരിഫിനെ മറികടക്കാൻ ഏപ്രിൽ 5 മുതലാണ് കയറ്റുമതി ധ്രുതഗതിയിലാക്കിയത്. ഇപ്പോൾ പ്രഖ്യാപിച്ച അധിക താരിഫുകൾ ഏപ്രിൽ 9 മുതൽ പ്രാബല്യത്തിൽ വരും.

ഇങ്ങനെ താരിഫ് തങ്ങൾക്ക് മേൽ വീണാൽ അത് ഉപയോക്താക്കളിലേക്ക് കെട്ടിവയ്ക്കാനും കമ്പനിയ്ക്ക് സാധിക്കില്ല. കാരണം, മുഴുവൻ ചെലവും ഉപഭോക്താക്കൾക്ക് കൈമാറിയാൽ അത് ഫോണിന്റെ ഡിമാൻഡ് കുറയുന്നതിന് വഴിവയ്ക്കും. അതും സാംസങ്ങും വിവോയും പോലുള്ള വമ്പൻ അരങ്ങുവാഴുന്ന സ്മാർട്ഫോൺ വിപണികളിൽ ഇതൊരു പ്രശ്നം തന്നെയായിരിക്കും.

Also Read: Happy Vishu Sale: ആമസോണ്‍ വഴി Home Appliances പകുതി വിലയ്ക്ക് വാങ്ങാം, ഈ വിഷുവിന് സ്പിറ്റ് എസിയോ LG AC-യോ വീട്ടിലെത്തിക്കാം…

ഐഫോണുകളുടെ പ്രധാന വിപണി യുഎസ് തന്നെയാണ്. എന്നാൽ വില വർധനവ് യുഎസ് വിപണിയിൽ മാത്രമായി പരിമിതപ്പെടുത്തില്ല. മറിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന ആഗോള മേഖലകളിൽ അത് നടപ്പിലാക്കേണ്ടി വരും.”കമ്പനി വിതരണ ശൃംഖലയും ഉൽപ്പാദന സ്ഥലങ്ങളും മറ്റും ഇനിയും വിലയിരുത്തേണ്ടതുണ്ട്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഐഫോണുകളുടെ നിർമാണം വ്യാപിപ്പിക്കാൻ ആലോചനയുണ്ട്. ഈ രാജ്യങ്ങളിൽ എങ്ങനെയാണ് ആപ്പിൾ നികുതി ചുമത്തുക എന്നതും തീരുമാനിക്കേണ്ടത് തന്നെയാണ്.

എന്തായാലും തൽക്കാലം ഐഫോണുകൾക്ക് വില കൂടുമെന്ന ആശങ്ക വേണ്ട. കുറേ നാളുകൾക്കുള്ള സ്റ്റോക്കുള്ളതിനാൽ ഐഫോണുകൾ പഴയ വിലയിൽ തുടരും.

iPhone Price will not rise immediately due to Trump’s reciprocal tariffs. The US administration’s new tariffs on Chinese goods may not lead to a price hike now.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :