എൽജിയുടെ W41, W41+,W41 പ്രൊ എന്നി ഫോണുകൾ പുറത്തിറക്കി
എൽജിയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു
LG W41 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്
എൽജിയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളായ LG W41 എന്ന മോഡലുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് LG W41 എന്ന മോഡലുകൾ .എന്നാൽ LG W41 മോഡലുകൾക്ക് ഒപ്പം തന്നെ W41, W41+ and W41 Pro എന്നി മോഡലുകളും ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു . 13,490 രൂപ മുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വില ആരംഭിക്കുന്നത് .
ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ W41, W41+ കൂടാതെ W41 Pro ഫോണുകളും 6.55 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 1600 x 720 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G35 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ LG W41 എന്ന ഫോണുകൾ ലഭ്യമാകുന്നതാണു് .
കൂടാതെ 4 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ എൽജിയുടെ W41+ എന്ന സ്മാർട്ട് ഫോണുകളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 6 ജിബിയുടെ റാം അതുപോലെ 128 ജിബിയുടെ സ്റ്റോറേജുകളിൽ W41 Pro എന്ന സ്മാർട്ട് ഫോണുകളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ W41, W41+ കൂടാതെ W41 Pro എന്നി സ്മാർട്ട് ഫോണുകൾ 48 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .
48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 5 മെഗാപിക്സൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ അതുപോലെ തന്നെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .LG W41 സീരിയസ്സുകൾക്ക് 5,000mAhന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .
വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 4 ജിബിയുടെ റാം & 64 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ പുറത്തിറങ്ങിയ LG W41 എന്ന സ്മാർട്ട് ഫോണുകൾക്ക് 13,490 രൂപയും കൂടാതെ 4 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ പുറത്തിറങ്ങിയ LG W41പ്ലസ് എന്ന മോഡലുകൾക്ക് Rs 14,490 രൂപയും കൂടാതെ 6 ജിബിയുടെ റാം അതുപോലെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ W41 Pro എന്ന മോഡലുകൾക്ക് 15,490 രൂപയും ആണ് വില വരുന്നത് .