എൽജിയുടെ 16 ക്യാമറകളിൽ സ്മാർട്ട് ഫോണുകൾ എത്തുന്നു ?
2019 ൽ കാത്തിരിക്കുന്നത് എൽജിയുടെ ഈ സ്മാർട്ട് ഫോണുകൾക്ക്
ഓരോ ദിവസ്സം കഴിയുംതോറും ടെക്ക് മേഖലയിൽ പുതിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നയാണ് .കഴിഞ്ഞ മാസം സാംസങ്ങിൽ നിന്നും 4 ക്യാമറയിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുകയുണ്ടായി .സാംസങ്ങിന്റെ ഗാലക്സി A9 സ്മാർട്ട് ഫോണുകളാണ് ആദ്യത്തെ 4 റിയർ ക്യാമറ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയത് .എന്നാൽ ഇപ്പോൾ സ്മാർട്ട് ഫോൺ മേഖലയെ ആകെ ഞെട്ടിച്ചിരിക്കുകയാണ് എൽജി .പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് 16 ലെൻസുകളിലാണ് എന്നാണ് സൂചനകൾ .ഓരോ ലെൻസുകൾക്കും ഓരോ സവിശേഷതകളാണ് നൽകിയിരിക്കുന്നത് .3ഡി ഫോട്ടോകളും കൂടാതെ 3 ഡി വിഡിയോകളും എടുക്കുവാനുള്ള സംവിധാനംവരെ ഇതിൽ ഉണ്ടാകും എന്നാണ് സൂചനകൾ .അടുത്ത വർഷം വിപണിയിൽ പ്രതീക്ഷിക്കാം .കൂടാതെ നോക്കിയ സ്മാർട്ട് ഫോണുകളും ഇതേ തരത്തിലുള്ള ക്യാമറ സ്മാർട്ട് ഫോണുകളുമായി അടുത്ത വർഷം എത്തുന്നുണ്ട് .
4 ക്യാമറയിൽ എത്തിയ ഗാലക്സി A9
6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080*2220 റെസലൂഷൻ ഈ മോഡലുകളുടെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകളും മികച്ചത് തന്നെയാണ് നൽകിയിരിക്കുന്നത് .6 ജിബിയുടെ കൂടാതെ 8 ജിബിയുടെ റാം ആണ് ഇതിനുള്ളത് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,അതുപോലെതന്നെ 512 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ അകത്തുള്ള സവിശേഷതകൾ .
octa-core (4×2.2GHz + 4×1.8GHz) പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.0 Oreo യും ഇതിനുണ്ട് .ക്യാമറകൾ തന്നെയാണ് ഈ മോഡലുകളിൽ എടുത്തുപറയേണ്ടത് .4 പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .24+10+8+5 പിൻ ക്യാമറകളാണ് ഉള്ളത് .കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .183.00 ഗ്രാം ഭാരമാണ് സാംസങ്ങ് ഗാലക്സി A9 സ്മാർട്ട് ഫോണുകൾക്ക് ഉള്ളത് .ഫിംഗർ പ്രിന്റ് സെൻസർ കൂടാതെ ഫേസ്അൺലോക്ക് എന്നി ഓപ്‌ഷനുകളും ഇതിനുണ്ട് .
3800mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സാംസങ്ങിൽ നിന്നും ഉടൻ തന്നെ 5 ക്യാമറയിൽ പുറത്തിറങ്ങുന്ന മറ്റു സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുന്നതാണ് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 36990 രൂപമുതൽ 39990 രൂപവരെയാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ്
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile