എൽജിയുടെ സ്മാർട്ട് ഫോണുകൾ ഇനിയില്ല !! ഫോൺ ബിസിനസ്സുകൾ നിർത്തി
എൽജിയുടെ സ്മാർട്ട് ഫോൺ സേവനങ്ങൾ എൽജി നിർത്തലാക്കിയിരിക്കുന്നു
സ്മാർട്ട് ഫോണുകൾ പുതിയതായി ഇനി വിപണിയിൽ പുറത്തിറക്കില്ല എന്നാണ് റിപ്പോർട്ടുകൾ
എന്നാൽ എൽജിയുടെ ഫോണുകളിൽ സോഫ്റ്റ് വെയർ അപ്പ്‌ഡേഷനുകൾ ലഭിക്കും എന്നാണ് സൂചനകൾ
ഇന്ത്യയിലെ തന്നെ മികച്ച ഇലട്രോണിക്സ് ബ്രാൻഡുകളിൽ ഒന്നാണ് എൽജി .എന്നാൽ സ്മാർട്ട് ഫോൺ രംഗത്ത് എൽജിയ്ക്ക് വേണ്ടത്ര വാണിജ്യം കൈവരിക്കുവാൻ സാധിച്ചിരുന്നില്ല എന്നതാണ് സത്യം .ഇപ്പോൾ ഇതാ എൽജിയുടെ ഭാഗത്തുനിന്നും പുതിയ വാർത്തകൾ എത്തിക്കഴിഞ്ഞിരുന്നു .അത് എൽജിയുടെ സ്മാർട്ട് ഫോൺ ഉപഭോതാക്കൾക്ക് അത്ര സന്തോഷം നൽകുന്ന വാർത്തയല്ല .
എൽജിയുടെ സ്മാർട്ട് ഫോൺ ബിസിനസ്സുകൾ ഇന്ത്യയിൽ നിർത്തലാക്കുന്നു എന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് ഈ നിമിഷങ്ങളിൽ പുറത്തുവരുന്നത് .ഇന്ത്യയിൽ എൽജിയുടെ ഫോണുകൾക്ക് വേണ്ടത്ര വാണിജ്യം ലഭിക്കുന്നില്ല എന്നതാണ് അതിനു പ്രധാനമ്മായി ചൂണ്ടിക്കാണിക്കുന്ന ഒരു കാരണം എന്നാണ് ഇപ്പോൾ എൽജി വെക്തതമാക്കുന്നത് .
എന്നാൽ ഇപ്പോൾ വിപണിയിലുള്ള സ്റ്റോക്കുകൾ അവസാനിക്കുന്നതുവരെ എൽജിയുടെ ഫോണുകൾ ലഭിക്കുമെന്നും അതുപോലെ തന്നെ സർവീസുകളും കൂടാതെ മറ്റു സോഫ്റ്റ് വെയർ അപ്പ്‌ഡേഷനുകളും ഉപഭോതാക്കൾക്ക് ലഭിക്കുമെന്ന് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നു .ജൂലൈ 31 യോടെ പൂർണമായും എൽജിയുടെ സ്മാർട്ട് ഫോൺ ബിസിനെസ്സുകൾ നിർത്തലാക്കുവാനാണ് ശ്രമം .