13 മെഗാപിക്സലിന്റെ ക്യാമറയിൽ എൽജിയുടെ LG X5 (2018)

13 മെഗാപിക്സലിന്റെ ക്യാമറയിൽ എൽജിയുടെ LG X5 (2018)
HIGHLIGHTS

ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുമായി എൽജി എത്തി

 

ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുമായി വീണ്ടും എൽജി എത്തിയിരിക്കുകയാണ് .എൽജിയുടെ ഏറ്റവും പുതിയ LG X5 (2018)  മോഡലാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നാണ് ഇതിന്റെ കരുത്താർന്ന ബാറ്ററി ലൈഫ് .4500mAh ന്റെ ബാറ്ററി ലൈഫാണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

ഇതിന്റെ ഡിസ്പ്ലേയെക്കുറിച്ചു പറയുകയാണെങ്കിൽ 5.5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .octa-core 1.5GHz Mediatek's MT6750 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ ആവറേജ്  പെർഫോമൻസ് മാത്രം കാഴ്ചവെക്കുന്ന ആന്തരിക സവിശേഷതകളാണ് ഇതിനുള്ളത് .2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ സവിശേഷതകൾ .128 ജിബിവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

171ഗ്രാം ഭാരമാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .അതുകൂടാതെ ഇതിന്റെ ഓപറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 8.0 ലാണ് .നീല നിറത്തിലുള്ള കളറുകളിൽ ഈ സ്മാർട്ട് ഫോണുകൾ ലഭിക്കുന്നതാണ് .കൂടാതെ ഇത് ഒരു 4ജി സ്മാർട്ട് ഫോൺ കൂടിയാണ് .ഫിംഗർ പ്രിന്റ് സെൻസറുകളും ഈ സ്മാർട്ട് ഫോണുകളും മറ്റു സവിശേഷതകളിൽ ഒന്നാണ് .മികച്ച ക്യാമറ സവിശേഷതകളാണ് എൽജിയുടെ ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

13 മെഗാപിക്സലിന്റെ റിയർ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണിന്റെ പ്രധാന ആകർഷണം ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .4,500mAhന്റെ കരുത്താർന്ന ബാറ്ററിയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ KRW 3,63,000  ആണ് വില .

 

എൽജിയുടെ മറ്റൊരു ബഡ്ജറ്റ് ഫോൺ കെ 30 

ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ കാർബൺ പുറത്തിറക്കിയിരിക്കുന്ന പുതിയ മോഡലുകൾ .കാർബൺ ഫ്രെയിംസ് S9 എന്ന മോഡലുകളാണ് ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോൺ ,ഫ്ലിപ്പ്കാർട്ടിൽ എത്തിയിരിക്കുന്നത് .4G-VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് 6790 രൂപയാണ് .പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

5.2 ഇഞ്ചിന്റെ  HD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .2GB യുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇത് കാഴ്ചവെക്കുന്നുണ്ട് .64GBവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .1.25GHz ക്വാഡ് കോർ പ്രോസാറിലാണ് ഇതിന്റെ പ്രവർത്തനം .

8MP+8MP ഡ്യൂവൽ സെൽഫി ക്യാമറകളാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ ഏറ്റവും ആദ്യം എടുത്തുപറയേണ്ടത് .ഈ ക്യാമറകളിൽ ബൊക്കെ എഫക്റ്റുകളും എടുത്തുപറയേണ്ടിയിരിക്കുന്നു .കൂടാതെ 8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

ബാറ്ററി ലൈഫിനെക്കുറിച്ചു പറയുകയാണെങ്കിൽ 2,900 mAhന്റെ ബാറ്ററി കരുത്തിലാണ് കാർബൺ ഫ്രെയിംസ് S9 മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .7000 രൂപയ്ക്ക് താഴെ ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് വാങ്ങിക്കാവുന്ന ഒരു മോഡൽ തന്നെയാണിത് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo