LG തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ആയ സ്റ്റൈലസ് 2 വിപണിയിൽ എത്തിച്ചു .ഒരുപാടു പ്രേതെകളോട് കൂടിയാണ് ഇത് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .ഏറ്റവും എടുത്തു പറയേണ്ടത് അതിന്റെ ഡിസ്പ്ലേയും,അതിന്റെ ക്യാമറയും കുറിച്ചാണ് .കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .5.7 ഇഞ്ചിന്റെ ഡിസ്പ്ലേ 1280 x 720 പിക്സൽ റെസ്ല്യൂഷനിലാണ്. പ്രധാന ക്യാമറ 13 MP യുടെ CMOS AF ക്യാമറയാണ്. ഫ്ലാഷ് സപ്പോർട്ടുള്ള പ്രധാന ക്യാമറയൂപയോഗിച്ചു 30 fps ൻ്റെ ഫുൾ എച്ച്ഡി വീഡിയോകൾ ഷൂട്ട് ചെയ്യാം.
8 MP യുടെ ക്യാമറയാണു മുൻപിൽ.ഡ്യുയൽ സിംമോടു കൂടി വരുന്ന ഫോണിനു 145 gm തൂക്കവും 7.4 mm തിക്ക്നെസുമുണ്ട്. 1.2 GHz ൻ്റെ സ്നാപ്ഡ്രാഗൺ ക്വാഡ്‌കോർ പ്രോസസറിനൊപ്പം അഡ്രീനോ 304 ജിപിയുവുമാണ് ഫോണിനു ശക്തി നൽകുന്നത്. ആൻഡ്രോയ്ഡ് മാർഷ് മാലോ അധിഷ്ഠിതമായ എൽജി UI യാണ് ഓപ്പറേറ്റിങ് സിസ്റ്റം. 2 GB റാംമിനൊപ്പം 16 GB റോം മുമുണ്ട്.2 ജിബി റാം ഉള്ളത് കൊണ്ട് മികച്ച പെർഫോമൻസ് തന്നെ പ്രേതീഷിക്കം . മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടു ചെയ്യുന്നു.ഇതിന്റെ വില എന്ന് പറയുന്നത് ഏകദേശം 19500 നു അടുത്ത് വരും .