ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുമായി എൽജി
എൽജിയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ ഒന്നാണ് K30 2018 .കഴിഞ്ഞ ദിവസ്സമാണ് ഈ മോഡലുകൾ പുറത്തിറക്കിയത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ പ്രോസസ്സർ മാത്രമാണ് .സ്നാപ്പ്ഡ്രാഗന്റെ 425 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .
എൽജി പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് എൽജി K30 .ഇതിന്റെ ഡിസ്പ്ലേയെക്കുറിച്ചു പറയുകയാണെങ്കിൽ 5.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത് . 16:9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .കൂടാതെ 1280 x 720 പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .
സ്നാപ്പ്ഡ്രാഗന്റെ 425 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 7.1 Nougat ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം .റാംമ്മിനെക്കുറിച്ചു പറയുകയെങ്കിൽ ആവറേജ് പെർഫോമൻസ് മാത്രമാണ് കാഴ്ചവെക്കുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു .2 ജിബിയുടെ റാം മാത്രമാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .
കൂടാതെ 32 ജിബിയുടെ ഇന്റെര്ണല് സ്റ്റോറേജു കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ആന്തരിക സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ മെമ്മറി ശേഷിയാണ് .2TBവരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ഈ മോഡലുകൾ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ആണ് .
13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഈ മോഡലുകളുടെ മറ്റു സവിശേഷതകൾ .LED ഫ്‌ളാഷോടുകൂടിയ റിയർ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് . 2880mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .
ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ലോകവിപണിയിൽ ഇതിന്റെ വിലവരുന്നത് $225 ഡോളർ ആണ് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 15000 രൂപയ്ക്ക് അടുത്തുവരും എന്നാണ് സൂചനകൾ .എന്നാൽ ഇതിന്റെ സവിശേഷതകൾ എല്ലാം തന്നെ ആവറേജ് മാത്രമാണ് .
ഇപ്പോൾ 20 മെഗാപിക്സലിന്റെ ക്യാമറയിൽ 14999 രൂപയ്ക്ക് ഡ്യൂവൽ ക്യാമറയിൽ ,ഷവോമി റെഡ്മി നോട്ട് 5 പ്രൊ ലഭിക്കുമ്പോൾ ,ഡ്യൂവൽ ക്യാമറയിലും 10999 രൂപയ്ക്ക് 5000mAh ന്റെ ബാറ്ററി ലൈഫിൽ അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ എം 1 ലഭിക്കുബോൾ എൽജി പുറത്തിറക്കിയ വരേജ് സവിശേഷതകൾ മാത്രം ഉൾക്കൊള്ളിച്ച ഈ മോഡലുകൾ വിപണിയിൽ എത്രമാത്രം വാണിജ്യം കൈവരിക്കും എന്ന് കണ്ടറിയാം .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile