ലെനോവോ സുക്ക് Z 1

ലെനോവോ സുക്ക് Z 1
HIGHLIGHTS

മികച്ച പെർഫൊമൻസുമായി ലെനോവോ സുക്ക് Z 1 വരുന്നു

മെറ്റൽ ഫ്രെയിമോടു കൂടിയ സ്‌മാർട്ട്‌ഫോണിന്‌ ലെനോവോയുടെ ബ്രാന്‍ഡ്‌നെയിം ഇല്ല എന്നതും ഹാന്‍ഡ്‌സെറ്റിന്റെ പിറകിലായി Zuk ലോഗോ അനാവരണം ചെയ്‌തിരിക്കുന്നതുമാണ്‌ ഇതിന്റെ പ്രധാന സവിശേഷത.

5.5 ഇഞ്ച്‌ ഫുള്‍ എച്ച്‌ഡി ഡിസ്പ്ലേ ആണ് ഫോണിനുള്ളത്‌. ഫ്രന്റ്‌ പാനലിലായി ഫിസിക്കൽ ഹോം ഹാന്‍ഡ്‌ ബട്ടണുമുണ്ട്‌. ഈ ബട്ടണ്‍ ഫിംഗർപ്രിന്റ്‌ സ്‌കാനറുമായി എംബഡ്‌ ചെയ്‌തിരിക്കുന്നു. കൂടാതെ USB Type C 3.0 പോർട്ട്‌ ഉള്‍ക്കൊള്ളുന്നതാണ്‌ പുതിയ ഫോൺ . ക്വാൽ കോം സ്‌നാപ്‌ഡ്രാഗൺ 801 പ്രോസസ്സർ , 2.5GHz, 3GB റാം, അഡ്രിനോ 330GPU, ഡ്യുവൽ നാനോ സിം കാർഡുകൾ , ആന്‍ഡ്രോയിഡ്‌ 5.1.1 ലോലിപോപ്പ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം, 64GB ഇന്‍ബില്‍ട്ട്‌ സ്റ്റോറേജ്‌ എന്നിവയാണ്മ മറ്റു സവിശേഷതകൾ .

13 മെഗാപിക്‌സൽ റിയർ ക്യാമറ, സോണി സെന്‍സർ , ഓപ്‌റ്റിക്കൽ ഇമേജ്‌ സ്റ്റബിലൈസേഷൻ , 8 മെഗാപിക്‌സൽ ഫ്രന്റ്‌ ഫേസിംഗ്‌ ക്യാമറ എന്നിവയും ഫോൺ ഉള്‍ക്കൊള്ളുന്നു. 4100mAh ബാറ്ററി ബാക്കപ്പാണ്‌ മറ്റൊരു പ്രധാന സവിശേ,ത. വെള്ള, ഗ്രേ നിറങ്ങളിൽ ലഭ്യമാകുന്ന Zuk Z1 സ്‌മാര്‍ട്ട്‌ഫോണിനു 155.7×77.3 x8.9mm വലുപ്പവും 175 ഗ്രാം ഭാരവുമാണുള്ളത്‌.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo