6 ജിബിയുടെ റാംമ്മിൽ ലെനോവയുടെ പുതിയ മോഡൽ വിപണിയിൽ എത്തുന്നു
നോവോയുടെ ഏറ്റവും പുതിയ മോഡലായ ലെനോവോ സൂക്ക് എഡ്ജ് വിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകളാണ് ഇതിനു നല്കിയിരിക്കുന്നത് .5.5 ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .Snapdragon 821 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .
ഇതിൽ പറയേണ്ടത് ഇതിന്റെ റാം തന്നെയാണ് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ആന്തരിക സവിശേഷതകൾ .ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിന് ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
Android 7.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .128GB വരെ ഇതിന്റെ മെമ്മറി വർധിപ്പിക്കുവാൻ സാധിക്കുന്നതാണ് .