2019 ൽ ലെനോവയിൽ നിന്നും ഒരുപാടു മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നുണ്ട് .അതിൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾവെച്ചു ലെനോവയുടെ ഏറ്റവും പുതിയ Z5 പ്രൊ സ്മാർട്ട് ഫോണുകളാണ് 12 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .രണ്ടു വേരിയന്റുകളാണ് പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .8 ജിബിയുടെ റാംമ്മിലും കൂടാതെ 12 ജിബിയുടെ റാം മോഡലുകളും ആണ് പ്രതീക്ഷിക്കുന്നത് .ഇതിന്റെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്ന വില ഏകദേശം Rs 30,800 രൂപമുതൽ Rs 41,100 രൂപവരെയാണ് .എന്നാൽ 512 ജിബിയുടെ സ്റ്റോറേജിൽ എത്തുന്ന മോഡലിന് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്നത് Rs 45,100 രൂപയും ആണ് വില .ലെനോവയുടെ Z5 പ്രൊ GT എന്ന മറ്റൊരു മോഡൽകൂടി എത്തുന്നുണ്ട് .
ലെനോവയുടെ Z5 പ്രൊ GT
6.39 ഇഞ്ചിന്റെ ഫുൾ HD പ്ലസ് Super AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ ഡിസ്‌പ്ലേകൾക്ക് കോർണിങ് ഗൊറില്ല ഗ്ലാസിന്റെ സംരക്ഷണവും ലഭിക്കുന്നുണ്ട് .അതുപോലത്തെന്ന 19.5:9 ഡിസ്‌പ്ലേ റെഷിയോയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷനും ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9.0 Pie ലാണ് ഇതിന്റെ ഓപറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഇതിന്റെ മറ്റൊരു പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ പിൻ മുൻ ക്യാമറകളാണ് .
മുന്നിലും പിന്നിലും ഡ്യൂവൽ ക്യാമറകൾ ആണ് ഇതിനുള്ളത് .16 മെഗാപിക്സലിന്റെ Sony IMX519 കൂടാതെ 24MP Sony IMX576 ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്കുള്ളത് .അതുപോലതന്നെ 16 കൂടാതെ 8 മെഗാപിക്സലിന്റെ ഡ്യൂവൽ സെൽഫി ക്യാമറകളും ഈ ലെനോവയുടെ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു . 3,350mAhന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടുകൂടിയ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് വേരിയന്റ് ആണുള്ളത് .
ഫേസ് അൺ ലോക്കിങ് സിസ്റ്റം എന്നിവ ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളാണ് . ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം CNY 2,698 (approx Rs 27,700) രൂപയ്ക്ക് അടുത്താണ് .ക്യാമറകൾക്കും കൂടാതെ പെർഫോമൻസിനും മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .2019 ന്റെ ആദ്യം തന്നെ ഈ മോഡലുകൾ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം .