കുറഞ്ഞ ചിലവിൽ ലെനോവോയുടെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണിയിൽ എത്തുന്നു
ലെനോവോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ ലെനോവോ വൈബ് കെ 6 പവർ വിപണിയിൽ എത്തുന്നു.മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് . 5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .
1920×1090 പിക്സൽ റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .2 തരത്തിലുള്ള മോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .2 ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറെജ് .
Android 6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .Snapdragon 430 octa-core പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .