5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ,13 എംപി ക്യാമറയിൽ
ലെനോവയുടെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ മികച്ച വരവേൽപ്പാണ് ലഭിക്കുന്നത് .നല്ല രീതിയിൽത്തന്നെ വിപണനം കൈവരിക്കുന്നു ഉണ്ട് .ഇപ്പോൾ ഇതാ ലെനോവയുടെ ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ വിപണിയിൽ എത്തിയിരിക്കുന്നു .
അതും 4 ജിബിയുടെ റാംമ്മിൽ .ലെനോവയുടെ കെ 5 നോട്ട് എന്ന മോഡലിന്റെ 4 ജിബി റാംമ്മിന്റെ വേർഷൻ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .
5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .3 ജിബിയുടെ റാം 4 ജിബിയുടെ റാം എന്നി രണ്ടു മോഡലുകളിൽ ഇത് വിപണിയിൽ എത്തിയിരിക്കുന്നു .1920×1080 പിക്സൽ റെസലൂഷൻ ആണുള്ളത് .
ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .
3500mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .11999 രൂപമുതൽ 13999 രൂപവരെയാണ് ഇതിന്റെ വില .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ഇത് ലഭ്യമാകുന്നു .