ലെനോവോയുടെ പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിച്ചു .ലെനോവോ വൈബ് C 2 എന്ന മോഡലാണ് വിപണിയിൽ എത്തിയത് .ഇതിന്റെ പ്രധാനപ്പെട്ട സവിശേഷതകളും മറ്റും ഇവിടെ നിന്നും മനസിലാക്കാം .
ലെനോവോ വൈബ് സി 2 ന്റെ ഡിസ്പ്ലേയെ കുറിച്ചു പറയുവാണെങ്കിൽ 5 ഇഞ്ച് hd ഡിസ്പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .720×1280പിക്സൽ റെസലൂഷൻ ഡിസ്‌പ്ലേയ്ക്കു നൽകിയിരിക്കുന്നത് .1 ജിബിയുടെ റാം ,1GHz പ്രോസസ്സർ എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഇതിന്റെ മെമ്മറി സപ്പോർട്ടിനെ കുറിച്ചു പറഞ്ഞാൽ 8 ജിബിയുടെ ഇൻബിൽഡ് മെമ്മറിയും ,കാർഡ് വഴി 32 ജിബി വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി സപ്പോർട്ടും ഇതിനുണ്ട് .
2750mAh മികച്ച ബാറ്ററി സപ്പോർട്ടും ഇതിനു മികച്ച പിന്തുണ നൽകുന്നു .ഒരു ചെറിയ ബഡ്ജെക്റ്റിൽ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെ എന്നു ഇതിനെ നമുക്ക് വിശേഷിപ്പിക്കാം .ഇനി ഇതിന്റെ ക്യാമെറ ക്വാളിറ്റിയെ കുറിച്ചു നോക്കുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .