ലെനോവോയുടെ മറ്റൊരു സ്മാർട്ട് ഫോൺ വൈബ് A

Updated on 15-Jul-2016
HIGHLIGHTS

കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ

ലെനോവോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിച്ചു .ലെനൊവൊ വൈബ് A എന്നാണ് ഇതിന്റെ പേര് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .ലെനോവോയുടെ ഒരു കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു ചെറിയ സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ ഡിസ്പ്ലേയെ പറയുകയാണെങ്കിൽ 4 ഇഞ്ച് ഡിസ്‌പ്ലേയിൽ ആണ് ഇതു നിർമിച്ചിരിക്കുന്നത് . 480×480 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് ഉള്ളത് .1.3GHz പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .512MB റാം മാത്രമേ ഇതിനുള്ളു.ആദ്യം തന്നെ പറഞ്ഞിരുന്നു ഇത് ലെനോവോയുടെ ഒരു ചെറിയ സ്മാർട്ട് ഫോൺ ആണ് എന്നു .

ഇതിന്റെ മറ്റു സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ ഇൻബിൽഡ്‌ മെമ്മറി സ്റ്റോറേജ് ,32 ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറി പവറും ഇതിനുണ്ട് .5.1 ആൻഡ്രോയിഡ് ലോലിപോപ്പിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .1700mAh കരുത്താർന്ന ബാറ്ററി ലൈഫും ഇതിനുണ്ട് .ഇതിന്റെ ക്യാമറയെ കുറിച്ചു പറയുകയാണെങ്കിൽ 5 മെഗാപിക്സൽ ക്യാമെറായാണ് ഇതിനുള്ളത് .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ലെനോവോയുടെ ഒരു ആവറേജ് സ്മാർട്ട് ഫോൺ കൂടിയാണിത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :