ലെനോവോയുടെ ഫാബ് 2 പ്രൊ പുറത്തിറക്കി

ലെനോവോയുടെ ഫാബ് 2 പ്രൊ  പുറത്തിറക്കി
HIGHLIGHTS

16MP 3 പിൻ ക്യാമറയുമായി ലെനോവോ ഫാബ് 2 പ്രൊ

ലെനോവോയുടെ ഏറ്റവും പുതിയ ഫാബ്ലറ്റ് വിപണിയിൽ എത്തി .മികച്ച സവിശേഷതകളോടെയാണ് ഇത്തവണ ഫാബ് 2 എത്തിയിരിക്കുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം . 6.4ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .2560×1440പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .

1.8GHzഒക്റ്റ കോർ സ്നാപ്പ് ഡ്രാഗൺ 652പ്രൊസസർ ആണ് ഇതിനുള്ളത് .ഇതിന്റെ ഓ എസ് ആൻഡ്രോയിഡ്6.0 മാർഷ്മലോ വേർഷനിൽ ആണ് പ്രവർത്തിക്കുന്നത് .4GB ജിബിയുടെ റാം ഉള്ളതിനാൽ പെർഫോമൻസ് വളരെ മികച്ചു തന്നെ നില്കും .64GB ജിബിയുടെ ഇന്റെർണൽ മെമ്മറിയും ,128 ജിബി വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി സവിശേഷതയും ഇതിനുണ്ട് .

ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ ആണ് ഇതിൽ ഏറ്റവും പ്രധാനമായും പറയേണ്ടത് .16 മെഗാപിക്സലിന്റെ 3 പിൻ ക്യാമറയാണ് ഇതിനു നൽകിയിരിക്കുന്നത് .8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .4G LTEസപ്പോർട്ടോടു കൂടിയാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് . 4050mAh ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുണ്ട് .ഇതിന്റെ വില വിപണിയിൽ ഏകദേശം 33000 രൂപയ്ക്ക് അടുത്ത് വരുമെന്നാണ് സൂചന .

 

 

 

 

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo