1000 രൂപയുടെ വിലക്കുറവിൽ ലെനോവോ ഫാബ് 2 പ്ലസ്

Updated on 22-Dec-2016
HIGHLIGHTS

6.4 ഇഞ്ചിന്റെFHD ഡിസ്‌പ്ലേയിൽ ലെനോവോയുടെ ഫാബ് 2 പ്ലസ്

ലെനോവോയുടെ ഏറ്റവും പുതിയ ഫാബ്ലെറ്റ് ആയ ഫാബ് 2 പ്ലസ് ഇപ്പോൾ 1000 രൂപ വിലക്കുറച്ചിരിക്കുന്നു .14999 രൂപയായിരുന്ന മോഡലിന് ഇപ്പോൾ ഓൺലൈൻ ഷോപ്പിൽ ഇപ്പോൾ 13999 രൂപമാത്രമാണ് വില .

6.4ഇഞ്ചിന്റെ FHD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1080×1920 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .ആൻഡ്രോയിഡിന്റെ മാർഷ്മലോ 6.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

3 ജിബിയുടെ റാം 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് സവിശേഷതകൾ .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് . 4050mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :