ജനുവരി 11 മുതൽ ലെനോവയുടെ P2 വിപണിയിൽ
By
Anoop Krishnan |
Updated on 09-Jan-2017
HIGHLIGHTS
5100mAh ന്റെ ബാറ്ററി കരുത്തിൽ പുതിയാണ് ലെനോവോ
ലെനോവയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ലെനോവോ p2.മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് . അതിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി തന്നെയാണ്.
5.5 ഇഞ്ചിന്റെ ഫുൾ HD അമലോഡ് ഡിസ്പ്ലേയാണ് ഇതിനുള്ളത് .1080 x 1920 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .
3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിന്റെ ആന്തരിക സവിശേഷതകളാണ്.
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത്.5100mAhന്റെ കരുത്താർന്ന ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വില 15,999 രൂപയാണ്