ലെനോവയുടെ ഏറ്റവും പുതിയ രണ്ടു ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന കൂടാതെ മികച്ച സവിശേഷതകൾ കാഴ്ചവെക്കുന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് മുന്നിലും പിന്നിലും ഡ്യൂവൽ ക്യാമറകളാണ് നൽകിയിരിക്കുന്നത് എന്നതാണ് .മികച്ച രൂപകൽപ്പനയും ഇതിൽ എടുത്തുപറയേണ്ടിയിരിക്കുന്നു .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇത് ബുക്കിങ് ചെയ്യാവുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .
ലെനോവോ കെ 9
5.7 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണിന് വേണ്ട എല്ലാം തന്നെ ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു എന്നുതന്നെ പറയാം .2.0GHz MediaTek MT6762 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ മുൻ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .13 + 5 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 13 + 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനു നൽകിയിരിക്കുന്നത് .
ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിനുള്ളത് .4000mAh ന്റെ കരുത്താർന്ന ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 8999 രൂപയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
എന്നാൽ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന മറ്റൊരു സ്മാർട്ട് ഫോൺ ആണ് ലെനോവോ എ 5 എന്ന സ്മാർട്ട് ഫോൺ .5.45 ഇഞ്ചിന്റെ ഡിസ്‌പ്ലേയും കൂടാതെ 3 ജിബിയുടെ റാം എന്നിവ ഇതിനുണ്ട് .quad-core MediaTek MT6739 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയും ഇതിനുണ്ട് .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAh ന്റെ കരുത്താർന്ന ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.5999 രൂപയാണ് ഇതിന്റെ വില .