ലെനോവോയുടെ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന 3 സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി .ലെനോവോ A6600, A6600 Plus,A7700 എന്നി മോഡലുകൾ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .6999 രൂപമുതൽ 8,540 രൂപ വരെ ഉള്ള മോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്.ഇതിൽ A6600, A6600 Plus സവിശേഷതകൾ ഏകദേശം ഒരുപോലെയാണ് .
5ഇഞ്ച് HD ഡിസ്‌പ്ലേ ആണ് ഇതിനുള്ളത് .8 മെഗാപിക്സൽ ക്യാമറ , 1.0GHz quad-core MediaTek 6735 പ്രോസസ്സർ .റാംമ്മിന്റെ സവിശേഷതകൾ പറയുകയാണെകിൽ A6600 നു 1 ജിബിയുടെ റാംമ്മും ,പ്ലസ്സിനു 2ജിബിയുടെ റാംമ്മും ആണുള്ളത് .2300mAHന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇത് കാഴ്ചവെക്കുന്നുണ്ട് .A7700 സവിശേഷതകൾ പറയുകയാണെങ്കിൽ 5.5HD ഡിസ്‌പ്ലേയും ,1.0GHz MediaTek 6735 പ്രൊസസർ , 2GB റാം ,8 മെഗാപിക്സൽ പിൻ ക്യാമറ ,2 മെഗാപിക്സൽ മുൻ ക്യാമറ ,2900mAH ബാറ്ററി ലൈഫ് എന്നിവയാണ് .6,999 രൂപമുതൽ 8,540രൂപവരെയാണ് വില .