ലെനോവയുടെ K6 പവർ 4ജിബി റാം മോഡൽ ഫ്ലിപ്പ്കാർട്ടിൽ എത്തുന്നു

Updated on 27-Jan-2017
HIGHLIGHTS

10,999 രൂപയ്ക്ക് 13 മെഗാപിക്സൽ Sony IMX258 ക്യാമറയിൽ പുതിയ ലെനോവോ

ലെനോവയുടെ 3 ജിബി റാംമ്മിൽ പുറത്തിറങ്ങിയ ഒരു മോഡലാണ് കെ 6 പവർ .ഇപ്പോൾ ഇതാ അതിന്റെ 4ജിബി റാം വേർഷൻ പുറത്തിറങ്ങുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ആണ് എത്തുന്നത് .

10999 രൂപയാണ് ഇതിന്റെ വിപണിയിലെ വില .5ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .

1920×1080 p റെസലൂഷൻ ആണ് ഇതിനുള്ളത് .441ppi,Qualcomm Snapdragon 430 octa-core പ്രൊസസർ കൂടാതെ 4 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .

13 മെഗാപിക്സലിന്റെ Sony IMX258 പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ Sony IMX219 മുൻ ക്യാമറയും ആണ് ഇതിനുള്ളത് .

4,100mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഉടൻ ഇത് എത്തുന്നു .

Lenovo K6 Power ഫ്ലിപ്പ്കാർട്ട് വഴി വാങ്ങിക്കാം ,വില 10,999

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :