ലെനോവോയുടെ പുതിയ 3 മോഡൽകൂടി വിപണിയിൽ എത്തുന്നു .ലെനോവോയുടെ ലെനോവോ k6 ,k6 പവർ ,k6 നോട്ട് എന്നി മോഡലുകൾ ആണ് വിപണിയും കാത്തിരിക്കുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ലെനോവയുടെ കെ 6 നെ കുറിച്ച് പറയുകയാണെങ്കിൽ 5 ഇഞ്ചിന്റെ ഫുൾ hd ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .1920×1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .
1.4GHz ഒക്റ്റ കോർ സ്നാപ്ഡ്രാഗൺ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .2 ജിബിയുടെ റാം ,16 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവ ഇതിന്റെ സവിശേഷതകളാണ് .ആൻഡ്രോയിഡ് 6.0.1 മാർഷ്മാല്ലോയിലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .13 മെഗാപിക്സലിന്റെ പിൻ ക്യാമറ ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിന്റെ മറ്റു സവിശേഷതകളാണ് . 3000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
കെ 6 പവറിന്റെ സവിശേഷതകൾ വിവരിക്കുകയാണെങ്കിൽ 4000mAh ന്റെ ബാറ്ററി ലൈഫും ,2 ജിബിയുടെ ,3 ജിബിയുടെ റാം ,16 ജിബിയുടെ ,32 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവയാണ് .കെ 6 നോട്ടിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെകിൽ 5.5 ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .1080×1920 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .2 തരത്തിലാണ് ഇവ വിപണിയിൽ എത്തുന്നത് .3 ജിബിയുടെ ,4 ജിബിയുടെ റാമിൽ.