4 ജിബിയുടെ മികച്ച റാം പെർഫോമൻസുമ്മായി ലെനോവോയുടെ പുതിയ സ്മാർട്ട് ഫോൺ
കെ സീരിയസിന്റെ ഏറ്റവും പുതിയ മോഡലാണ് ഇത്തവണ വിപണിയിൽ എത്തിയിരിക്കുന്നത് .ലെനൊവൊ K 5 എന്ന സ്മാർട്ട് ഫോണിന്റെ സവിശേഷതകളും മറ്റും ഇവിടെ നിന്നും മനസിലാക്കാം .ലെനോവോയുടെ കെ 5 സ്മാർട്ട് ഫോൺ അടുത്ത മാസം വിപണിയിൽ ഇറങ്ങുമെന്നാണ് സൂചന .ജൂലൈ 20 ണ് അവരുടെ ഡെമോ മോഡൽ ഇറക്കും .ഇതിന്റെ കൂടുതൽ സവിശേഷതകൾ പറയുവാണെങ്കിൽ 5.5 ഇഞ്ച് HD ഡിസ്പ്ലേയിൽ ആണ് ഇതു പുറത്തിറങ്ങുന്നത് . MediaTek Helio P10 SoC പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .
2 ജിബിയുടെ റാം ,16 ജിബിയുടെ ഇൻബിൽഡ് മെമ്മറി എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .Android Lollipop v5.1 ൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുക .ഇനി ഇതിന്റെ ക്യാമറ ക്വാളിറ്റിയെ കുറിച്ചു പറയുവാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഫിംഗർ പ്രിന്റ് സ്കാനറോടു കൂടിയാണ് ഇതു എത്തുക .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നു പറയുന്നത് ഏകദേശം 11000 രൂപയ്ക്ക് അടുത്തു വരും .ആഗസ്റ് 1 മുതൽ ഇന്ത്യൻ വിപണിയിൽ ഇത് എത്തും .