തിയേറ്റര്‍മാക്‌സ് സപ്പോർട്ടോട് കൂടി ലെനോവോയുടെ പുതിയ k3 നോട്ട്
തിയേറ്റര്‍മാക്‌സ്' എഫ്ഫക്റ്റ്‌റ്റുമായി ലെനോവോയുടെ പുതിയ സംരഭമായ നോട്ട് k 3
ലെനോവോ k 3 , തിയേറ്റര്‍മാക്‌സ്' ( TheaterMax ) ടെക്‌നോളജിയുടെ സഹായത്തോടെയാണ് ലെനോവൊ ഈ ഫോണിനെ വെര്‍ച്വല്‍ റിയാലിറ്റി ഫോണാക്കിയിരിക്കുന്നത്. ഈ ടെക്‌നോളജിയുള്ള ലെനോവോയുടെ ആദ്യത്തെ സ്മാർട്ട് ഫോൺ ആണെന്നാണ് കമ്പനി അവകാശപെടുന്നത് .അതേസമയം തിയേറ്റര്‍മാക്‌സ്കൂടി കമ്പനി പുറത്തിറക്കിയ മറ്റൊരു ഫോൺ ആണു k4. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി (1080 X 1920 പിക്‌സല്‍) ഐപിഎസ് ഡിസ്‌പ്ലെയാണ് ഫോണിലുള്ളത്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3യുടെ സംരക്ഷണവുമുണ്ട്. ഡ്യുവല്‍ എല്‍ഇഡി ഫ് ളാഷോടുകൂടിയ 13 മെഗാപിക്‌സല്‍ പിന്‍ക്യാമറയും 5 മെഗാപിക്‌സല്‍ മുന്‍ക്യാമറയുമാണ് ഫോണിലുള്ളത്. ലെനോവോ k 3 നോട്ടിൽ അന്ട്രോയിട് വേർഷൻ ആയ മാർഷ് മെല്ലോ ഓ എസ് ആണ് ഉപയോഗിച്ചിരിക്കുന്നത് .ഇതിനോടകം നല്ലരീതിയിൽത്തന്നെ ഇന്ത്യൻ വിപണി കീഴടക്കികഴിഞ്ഞു ലെനോവോയുടെ ഈ സ്മാർട്ട് ഫോണുകൾ .
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile