കുറഞ്ഞ വിലക്ക് ലെനോവോയുടെ ഒരു മികച്ച സ്മാർട്ട് ഫോൺ
വിലകുറവ് തന്നെയാണ് എ6000ന്റെ എടുത്തുപറയേണ്ട പ്രത്യേകത. 1ജിബി റാം, 64 ബിറ്റ് 1.2 ജിഗാഹെര്‍ട്സ് സ്നാപ് ഡ്രാഗണ്‍ 410 ക്വാഡ് കോർ പ്രോസസ്സർ എന്നിവയാണ് ഈ ഫോണിന് കരുത്തുപകരാൻ ലെനോവോ ഉപയോഗിച്ചിരിക്കുന്നത്. 8 ജിബി ഇന്റേണൽ മെമ്മറിയുണ്ട്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 32 ജിബി വരെ വര്‍ദ്ധിപ്പിക്കാം. ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റിൽ പ്രവർത്തിക്കുന്ന എ6000ന് 5 ഇഞ്ച് 720p എച്ഡി ഡിസ്‌പ്ലേയാണ് ഉള്ളത്. കൂടാതെ 8 എംപി മെഗാപിക്സല്‍ പിൻ ക്യാമറയും, 2 എംപി മുൻ ക്യാമറയും ഫോണിലുണ്ട്.
ഡോള്‍ബി ഡിജിറ്റൽ ടെക്നോളജിയിൽ പ്രവർത്തിക്കുന്ന സ്റ്റീരിയോ സ്പീക്കറുകള്‍ ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്. 2,300 എംഎഎച്ച് ശേഷിയുള്ളതാണ് ബാറ്ററി. കണക്ടിവിറ്റിക്കായി വൈഫൈ, ബ്ലൂടൂത്ത് 4.0 എന്നിവയും മുണ്ട്.