വിലക്കുറവിൽ ലെനോവോയുടെ എ 6000 4 ജി സ്മാർട്ട്‌ ഫോൺ

വിലക്കുറവിൽ ലെനോവോയുടെ  എ 6000 4 ജി സ്മാർട്ട്‌ ഫോൺ
HIGHLIGHTS

കുറഞ്ഞ വിലക്ക് ലെനോവോയുടെ ഒരു മികച്ച സ്മാർട്ട്‌ ഫോൺ

 

വിലകുറവ്‌ തന്നെയാണ് എ6000ന്റെ എടുത്തുപറയേണ്ട പ്രത്യേകത. 1ജിബി റാം, 64 ബിറ്റ് 1.2 ജിഗാഹെര്‍ട്സ് സ്നാപ് ഡ്രാഗണ്‍ 410 ക്വാഡ് കോർ പ്രോസസ്സർ എന്നിവയാണ് ഈ ഫോണിന് കരുത്തുപകരാൻ ലെനോവോ ഉപയോഗിച്ചിരിക്കുന്നത്. 8 ജിബി ഇന്റേണൽ മെമ്മറിയുണ്ട്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 32 ജിബി വരെ വര്‍ദ്ധിപ്പിക്കാം. ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റിൽ പ്രവർത്തിക്കുന്ന എ6000ന് 5 ഇഞ്ച്‌ 720p എച്ഡി ഡിസ്‌പ്ലേയാണ് ഉള്ളത്. കൂടാതെ 8 എംപി മെഗാപിക്സല്‍ പിൻ ക്യാമറയും, 2 എംപി മുൻ ക്യാമറയും ഫോണിലുണ്ട്.

ഡോള്‍ബി ഡിജിറ്റൽ ടെക്നോളജിയിൽ പ്രവർത്തിക്കുന്ന സ്റ്റീരിയോ സ്പീക്കറുകള്‍ ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്. 2,300 എംഎഎച്ച് ശേഷിയുള്ളതാണ് ബാറ്ററി. കണക്ടിവിറ്റിക്കായി വൈഫൈ, ബ്ലൂടൂത്ത് 4.0 എന്നിവയും മുണ്ട്.

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo