LeEco യുടെ പുതിയ സ്മാർട്ട് ടിവി ഇന്ത്യൻ വിപണിയി കീഴടക്കാൻ ഒരുങ്ങുന്നു .40 ഇഞ്ച് വലിയ LED ടിവിയാണ് ആഗസ്റ്റ് 8 മുതൽ ഇന്ത്യൻ വിപണിയിൽ എത്തുന്നത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് 50,000 രൂപയാണ് .കിടിലൻ സവിശേഷതകളുമായാണ് ഇത്തവണ LeEco എത്തുന്നത്.ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .
ഇതിന്റെ ഡിസ്പ്ലേ വലുപ്പം 40 ഇഞ്ച് ആണ് .3840×2160 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .ഇത് പ്രധാനമായും 2 തരത്തിലാണ് വിപണിയിൽ എത്തുന്നത് .X55 , X65 എന്നി മോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില 50000 രൂപ മുതൽ 81,000 വരെ വരും .
ഒരു മികച്ച LED ടിവി തന്നെയായിരിക്കും ഇത് എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട .പക്ഷെ വില ഒരൽപം കൂടുതലാണ് .LED ടിവിയിൽ ഒരു പുതിയ അനുഭവം ആണെന്നാണ് LeEco അവകാശപ്പെടുന്നത് .ആഗസ്റ്റ് 8 മുതൽ ഇന്ത്യയിലെ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ഇത് ലഭ്യമാകുന്നു .