21എംപി ക്യാമറ ,6 ജിബിയുടെ റാം ,64 ജിബിയുടെ മെമ്മറി സ്റ്റോറേജിൽ
വീണ്ടു LeEco Le യുടെ സ്മാർട്ട് ഫോണുകൾക്ക് വിലകുറയുന്നു .അവരുടെ ഒരു മികച്ച മോഡലായ LeEco Le മാക്സ് 2 ആണ് ഇപ്പോൾ ഇന്ത്യയിൽ 5000 രൂപവരെ കുറച്ചിരിക്കുന്നത് .നിലവിൽ 22,999 രൂപവില വരുന്ന LeEco Le മാക്സ് 2 ഇപ്പോൾ ഇന്ത്യൻ വിപണിയിൽ 17,999 രൂപയ്ക്കാണ് ലഭിക്കുന്നത് .
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ വഴി ഇത് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ് .ഇതിന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബി റാം ,6 ജിബി റാം ,32 ജിബി മെമ്മറി ,64 ജിബി മെമ്മറി എന്നി മോഡലുകളിൽ ആണ് പുറത്തിറങ്ങിയിരിക്കുന്നത് .21 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .