LeEco യും കൂൾപാടും ചേർന്ന് പുറത്തിറക്കുന്ന പുതിയ ഒരു സ്മാർട്ട് ഫോൺ ആണ് കൂൾ 1 .ചൈന വിപണിയിൽ ഈ സ്മാർട്ട് ഫോണുകൾ ഉടൻ പുറത്തിറങ്ങും .ഇന്ത്യൻ വില ഏകദേശം 11,100 രൂപകടുത്തു വരുമെന്നാണ് സൂചനകൾ .ഇതിന്റെ മറ്റു സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .Qualcomm’s octa-core Snapdragon 652 SoC ലാണ് ഇതിന്റെ പ്രവർത്തനം .
മികച്ച ക്യാമറ സവിശേഷതകൾ ഉള്ള ഒരു സ്മാർട്ട് ഫോൺ ആണിത് .13മെഗാപിക്സലിന്റെ റിയർ ക്യാമെറായാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ പ്രധാന സവിശേഷത എന്നുപറയുന്നത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമെറായാണ് .പിൻ വശത്തു 13 മെഗാപിക്സലിന്റെ 2 ക്യാമെറ അതും കുറഞ്ഞ വിലയിൽ .ആൻഡ്രോയിഡ് മാർഷ്മല്ലോയിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തനം .
2 തരത്തിലുള്ള റാംമ്മിൽ ആണ് ഇത് വിപണിയിൽ എത്തുക .3 ജിബിയുടെ റാം ,32 ജിബിയുടെ മെമ്മറി സ്റ്റോറേജ് ,4 ജിബിയുടെ റാം 32 ജിബിയുടെ മെമ്മറി സ്റ്റോറേജ് .ഈ തരത്തിൽ ആണ് കൂൾ 1 വിപണിയിൽ എത്തുന്നത് .3 ജിബിയുടെ റാം ,32 ജിബിയുടെ മെമ്മറി സ്റ്റോറേജിന്റെ മോഡലിന് 11,100 രൂപയും ,4 ജിബിയുടെ റാംമിനു 15,100 രൂപയും ആണ് വില .