4ജിബിയുടെ റാംമ്മിൽ LeEcoയുടെ പുതിയ സ്മാർട്ട് ഫോൺ എത്തുന്നു
16 മെഗാപിക്സൽ പിൻ ക്യാമറയിൽ LeEcoയുടെ പുതിയ മോഡൽ
LeEco യുടെ പുതിയ സ്മാർട്ട് മോഡൽ പുറത്തിറങ്ങുന്നു .X720 സവിശേഷതകളോടെ പുറത്തിറക്കുന്നത് .ഇതിന്റെ സവിശേഷതകൾ മനസിലാക്കാം .Snapdragon 820 പ്രോസസറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .quad-core 2.3GHz പ്രൊസസർ ഇതിനു മികച്ച പിന്തുണ നൽകുന്നു .
ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ 5.5ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത എന്നുപറയുന്നത് ഇതിന്റെ റാം തന്നെയാണ് .4 ജിബിയുടെ കിടിലൻ എന്നുതന്നെ പറയാം റാം പെർഫോമൻസ് ആണ് ഈ പുതിയ മോഡൽ കാഴ്ചവെക്കുന്നത് .
Android 6.0.1 Marshmallowലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .ഇതിന്റെ ക്യാമറ സവിശേഷതകൾ പറയുകയാണെങ്കിൽ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഇതിന്റെ പിൻ ക്യാമെറ ക്വാളിറ്റി എടുത്തു പറയേണ്ടിയിരിക്കുന്നു .ഇതിൽ ആദ്യം ഇവർ തീരുമാനിച്ചിരുന്നത് 8 ജിബിയുടെ റാംമ്മിൽ പുറത്തിറക്കും എന്നാണ് .
പക്ഷെ ഇപ്പോൾ വാർത്ത ഈ മോഡൽ 4 ജിബിയുടെ റാംമ്മിൽ ആണ് പുറത്തിറക്കുക എന്നാണ് .3000mAh ന്റെ ബാറ്ററി ലൈഫും ഇതിനു ഉണ്ടാകുമെന്നു കരുതുന്നു .ഇതിന്റെ വിലയെ കുറിച്ച് മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല