13 എംപി ഡ്യൂവൽ പിൻ ക്യാമറയിൽ Lephone Dazen 6A ഫോണുകൾ ,വില 7999 രൂപ

13 എംപി ഡ്യൂവൽ പിൻ ക്യാമറയിൽ Lephone Dazen 6A ഫോണുകൾ ,വില 7999 രൂപ
HIGHLIGHTS

18.9 ഡിസ്പ്ലേ റെഷിയോയിൽ പുതിയ സ്മാർട്ട് ഫോണുകൾ

 

ഇപ്പോൾ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുടെ കാലമാണ് .കുറഞ്ഞ ചിലവിൽ മികച്ച സവിശേഷതകളോടെ ഒരുപാടു സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിലും ലഭ്യമാകുന്നുണ്ട് .എന്നാൽ ഇപ്പോളിറങ്ങുന്ന ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഡ്യൂവൽ ക്യാമറകളാണ് .ഇപ്പോളിതാ ഡ്യൂവൽ ക്യാമറയിൽ 10000 രൂപയ്ക്ക് താഴെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണിയിൽ എത്തിയിരിക്കുന്നു .

 Lephone Dazen 6A എന്ന സ്മാർട്ട് ഫോൺ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡിസ്പ്ലേ റെഷിയോയും കൂടാതെ ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകളുമാണ് .18.9 ഡിസ്പ്ലേ റെഷിയോയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .Lephone Dazen 6A  സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

 ഇലട്രോണിക്സ് ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കാം Paytm മാളിൽ നിന്നും ,ക്ലിക്ക് ചെയ്യുക 

5.7 ഇഞ്ചിന്റെ FHD ഡിസ്‌പ്ലേയിലാണ്  ഇത് പുറത്തിറങ്ങുന്നത് .കോഡോയാതെ 18.9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .ഡിസ്പ്ലേയെ സംബന്ധിച്ചു ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണിനുവേണ്ട എല്ലാം ഈ മോഡലുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു എന്ന് പറയാം .പിന്നെ ഇതിന്റെ മറ്റൊരു സവിശേഷത ഇതിന്റെ ഫേസ് അൺലോക്കിങ് ഓപ്‌ഷനുകളാണ് .ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ ഡ്യൂവൽ ക്യാമറയും കൂടാതെ ഫേസ് അൺലോക്കിങ് സംവിധാനവും നൽകിയിരിക്കുന്നു .

ഇതിന്റെ പെർഫോമസിനെക്കുറിച്ചു പറയുകയാണെങ്കിൽ 1.3GHz quad-core MediaTek MT6737H  പ്രോസസറിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ 3 ജിബിയുടെ റാം & 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇത് കാഴ്ചവെക്കുന്നുണ്ട് .128 ജിബിവരെയാണ് ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 7.0 Nougat ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഡ്യൂവൽ പിൻ ക്യാമറയാണ് ഇതിനു നൽകിയിരിക്കുന്നത് .13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഇതിനു നൽകിയിരിക്കുന്നത് .3,000mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 7999 രൂപയാണ് .നിലവിൽ 10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളെ താരതമ്മ്യം ചെയ്യുമ്പോൾ തീർച്ചയായും നോക്കാവുന്ന ഒരു മോഡൽകൂടിയാണ് Lephone Dazen 6A  എന്ന സ്മാർട്ട് ഫോണുകൾ .എന്ന 

 ഇലട്രോണിക്സ് ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കാം Paytm മാളിൽ നിന്നും ,ക്ലിക്ക് ചെയ്യുക 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo